മാതൃമരണ നിരക്ക്: ജൂബിലിയിൽ വർക്ക്ഷോപ്പ്
1488671
Friday, December 20, 2024 7:47 AM IST
തൃശൂർ: മാതൃമരണനിരക്ക് കുറയ്ക്കാൻ എൻഎച്ച്എം, കേരള ഹെൽത്ത് സർവീസസ്, കെഎഫ്ഒജി എന്നിവ സംയുക്തമായി നടത്തുന്ന പ്രിവന്റിംഗ് ദി പ്രിവന്റബിൾ മറ്റേണൽ ഡെത്ത് (പിപിഎംഡി) വർക്ക്ഷോപ്പ് ജൂബിലി മിഷൻ മെഡിക്കൽ കോളജിലെ ഒബ്സ്ട്രക്ടിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നു. ഡിഎംഒ ഡോ. ശ്രീദേവി, ആർസിഎച്ച് ഓഫീസർ ഡോ. വി.കെ. മിനി, ഡിപിഎം ഡോ. സഞ്ജീവ്, മേജർ രവി, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു കള്ളിവളപ്പിൽ, പ്രിൻസിപ്പൽ ഡോ. പ്രവീണ്‍ലാൽ കുറ്റിച്ചിറ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സറീന ഗിൽവാസ്, പിപിഎംഡി ചെയർപേഴ്സണ്‍ ഡോ. നീത ജോർജ് എന്നിവർ പങ്കെടുത്തു.