മച്ചാട് മാമാങ്കം ബ്രോഷര്‍ പുറത്തിറക്കി
1488474
Thursday, December 19, 2024 8:59 AM IST
വടക്കാഞ്ചേരി: മച്ചാട് മാമാങ്കത്തിന്റെ ബ്രോഷര്‍ പുറത്തിറക്കി. മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ കൈരളി അഗ്രികള്‍ച്ചര്‍ മള്‍ട്ടി സ്റ്റേറ്റ് കോ ഒാപ്പറേറ്റീവ് സൊസൈറ്റി ചെയര്മാന് കെ.വി. അശോകന് പ്രകാശനം നിര്‍വഹിച്ചു. പുന്നംപറമ്പ് ദേശം വേലാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ. രാമചന്ദ്രന് ബ്രോഷര്‍ ഏറ്റുവാങ്ങി. 2025 ഫെബ്രുവരി 14 മുതല്‍ 19 വരെ ഇത്തവണ പുന്നംപറമ്പ് ദേശത്തിന്റെ നേതൃത്വത്തിലാണ് മാമാങ്ക മഹോത്സവം.
തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനില്‍കുമാര്‍, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.കെ. ശ്രീജ, തിരുവാണിക്കാവ് മേല്‍ശാന്തി കല്ലൂര്‍ മഠം എമ്പാന്തിരി എന്നിവര്‍ വിശിഷ്ടാതിഥികളായി.
കൈരളി അഗ്രിക്കള്‍ച്ചര്‍ മള്‍ട്ടി സ്റ്റേറ്റ് കോ ഒാപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍ രഞ്ജിത്ത്, പുന്നംപറമ്പ് ദേശം വേലാഘോഷ കമ്മിറ്റി സെക്രട്ടറി ടി.എസ്. ജയന്, തെക്കുംകര ദേശം വേലാഘോഷ കമ്മിറ്റി പ്രസിഡന്റ് രഘു പാലിശേരി, പനങ്ങാട്ടുകര കല്ലംപാറ ദേശം വേലാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.കെ. ശിവദാസന്‍, എ.സി. കണ്ണന്, സി.എ. നന്ദകുമാര്‍, കൃഷ്ണകുമാര്‍ ഇളയത്, കൈരളി അഗ്രികള്‍ച്ചര്‍ മള്‍ട്ടി സ്റ്റേറ്റ് കോ ഒാപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍മാരായ നിഷ രാജു, ജെസ്ലിന് ജെയിംസ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി.എം. മഹേഷ് , വടക്കാഞ്ചേരി ഓഫീസ് കോഒാര്‍ഡിനേറ്റര്‍ ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.