നാടെങ്ങും ക്രിസ്മസ് ആഘോഷങ്ങൾ
1488924
Saturday, December 21, 2024 6:51 AM IST
എസ്എച്ച് കോളജിൽ
ഫെലിസ് നത്താലെ
ചാലക്കുടി: സേക്രഡ് ഹാർട്ട് ഓട്ടോണമസ് കോളജിലെ ക്രിസ്മസ് ആഘോഷം - ഫെലിസ് നത്താലെ - പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ഐറിൻ കേക്ക് മുറിച്ച് ഉദ്ഘാ ടനം ചെയ്തു. സ്റ്റാഫ് പ്രതിനിധി ഡോ. എ.എ. ലൈന, കോളജ് യൂണിയൻ ചെ യർപേഴ്സൺ എ .സുബി, ജോയിന്റ് സെക്രട്ടറി ആഗ്നറ്റ് മരിയ ബിജു എന്നിവർ പ്രസംഗിച്ചു.
ക്രിസ്മസ് കാർഡ് നിർമാണം, ക്രിസ്മസ് ഡെക്കോർ മത്സരം, എയ്ഞ്ചൽ മത്സരം, കരോൾ മത്സരം, ക്രിസ്മസ് തീമിലുള്ള ഫാഷൻ ഷോ എന്നിവ സംഘടിപ്പിച്ചു. തുടർന്ന് മെഗാ പപ്പാനി ഷോയിൽ നിരവധി വിദ്യാർഥികൾ അണിനിരന്നു.
ലൈവ് ബത്ലഹേം ഫെസ്റ്റ്
ചാലക്കുടി: ലൈവ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 23 മുതൽ ജനുവരി ഒന്നുവരെ പുഴ പാലത്തിനരികിൽ ലൈവ് ക്ലബ് ഹൗസിൽ ബത്ലഹേം ഫെസ്റ്റ് വിപുലമായ പരി പാടികളോടെ നടക്കും. മെഗാ ക്രിബ്, സ്റ്റാർ ഷോ, ലൈവ് പ്ലോട്ട്സ്, സ്റ്റേജ് പരിപാ ടികൾ, കലാസാംസ്കാരിക പരിപാടികൾ എന്നിവ ഉണ്ടാകും. ഫെസ്റ്റ് വില്ലേജ് ഉദ്ഘാടനം 23ന് വൈകീട്ട് 7.30ന് സനീഷ്കുമാർ ജോസഫ് എംഎൽഎ നിർവഹിക്കും. 24 ന് അഞ്ചിന് ക്രിബ് ഉദ്ഘാടനം ചെയ്യും. ഒന്നര ഏക്കർ സ്ഥലത്താണ് പുൽക്കൂട് ഒരുക്കിയിരിക്കുന്നത്. പുൽക്കൂട് മത്സരവും ഉണ്ട്.
വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ്സെബാസ്റ്റ്യൻ ആളൂക്കാരൻ, സെക്രട്ടറി ബിജു വളപ്പി, ഷിൽമോൻ ചോലിക്കര, അഡ്വ. സുനിൽ മാളക്കാരൻ, സിന്റൊ മേനാച്ചേരി എന്നിവർ പങ്കെടുത്തു.
അഴിക്കോട് ക്രിസ്മസ് റാലി
അഴീക്കോട്: സെന്റ് തോമസ് പള്ളിയുടെ ആഭ്യമുഖ്യത്തിൽ "ക്രിസ്മസ് വിളംബര റാലി 2024' നടത്തി. മുനയ്ക്കൽ സ്റ്റെല്ലമാരിസ് ദേവാലയത്തിൽ നിന്നും പുറപ്പെട്ട റാലി വികാരി ഫാ. വിൻ കുരിശിങ്കൽ ഉദ്്ഘാടനം ചെയ് തു. സാന്താ വേഷങ്ങൾ അണിഞ്ഞും ക്രിസ്തീയ പാരമ്പര്യം വിളിച്ചോതുന്ന വസ്ത്രങ്ങൾ ധരിച്ചും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
കാട്ടൂരില്‍ കേക്ക് മേള
കാട്ടൂര്‍: ക്രിസ്മസിനോടനുബന്ധിച്ച് കാട്ടൂര്‍ ബാങ്കിനുകീഴില്‍ ബാങ്ക് ടവര്‍ ആന്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ച കേക്ക് മേളയുടെ ഉദ്ഘാടനം കാട്ടൂര്‍ എസ്ഐ വി.ജെ. തോമസ് നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ്് ജോമോന് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്് പ്രമീള അശോകന്, ഭരണസമിതി അംഗങ്ങളായ സ്മിത മനോജ്, രാജന് കുരുമ്പേപറമ്പില്‍, പി.പി. ആന്റണി, മുഹമ്മദ് ഇക്ബാല്‍, ഇ.എല്‍. ജോസ്, എം.ജെ. റാഫി, ബാങ്ക് സെക്രട്ടറി ടി.വി. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വെള്ളാനി സെന്റ് ഡൊമിനിക്
സ്കൂള്‍
വെള്ളാനി: സെന്റ്് ഡോമിനിക് കോണ്വന്റ്് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടന്ന ക്രിസ്മസ് ആഘോഷം കെസിബിസി ബൈബിള്‍ കമ്മീഷന് സെക്രട്ടറി റവ. ഡോ. ജോജു കോക്കാട്ട് ഉദ് ഘാ ടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജിസ്മരിയ ഒപി അധ്യക്ഷത വഹിച്ചു. സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ റോസി ഒപി, പിടിഎ പ്രസിഡന്റ്് കെ.സി. സജീവ് എന്നിവര്‍ പ്രസംഗിച്ചു.
തിരുമുടിക്കുന്ന്
ത്വക് രോഗാശുപത്രിയിൽ
കൊരട്ടി: തിരുമുടിക്കുന്ന് ഗാന്ധിഗ്രാം ത്വക് രോഗാശുപത്രി അന്തേവാസികളോടൊപ്പം കൊരട്ടി റീജിയൻ ഫ്രാൻസിസ്കൻ അത്മായ സഭ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ഗാന്ധിഗ്രാം സെന്റ് മേരീസ് ചാപ്പലിൽ നടന്ന ആഘോഷമായ പാട്ടുകുർബാനയ്ക്ക് ഫാ. രഞ്ജിത്ത് ചക്കാട്ടിൽ ഒഎഫ്എം കാർമികത്വം വഹിച്ചു. തുടർന്ന് കേക്ക് മുറിച്ച് വിതരണം ചെയ്തു.
ഫാ. ഫെർണാണ്ടോ പനേ ങ്ങാട്ട്, റവ. ഡോ. ലോറൻസ് തൈക്കാട്ടിൽ, വർഗീസ് വളപ്പില എന്നിവർ ആശംസകൾ നേർന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ക്രിസ്മസ് കരോളിന് ഡേവിസ് ഇരിമ്പൻ, ആനിമേറ്റർ സിസ്റ്റർ എൽസി ആന്റണി, സെക്രട്ടറി വത്സ ജോൺ, വത്സ ആന്റണി, ജോർജ് പാറേക്കാടൻ, സ്റ്റീഫൻ തരകൻ, ഗ്രേസി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
തിരുമുടിക്കുന്ന്, മാമ്പ്ര, മേലൂർ, കാടുകുറ്റി, തിരുഹൃദയക്കുന്ന്, ബെത്ലഹേം, കറുകുറ്റി, കിടങ്ങൂർ നോർത്ത്, കരയാംപറമ്പ്, വിജൊപുരം, അട്ടാറ എന്നീ ഇടവകകളിലെ എസ്എഫ്ഒ അംഗങ്ങൾ പങ്കെടുത്തു.
ഇരിങ്ങാലക്കുട
ശാന്തിനികേതന്‍ സ്കൂൾ
ഇരിങ്ങാലക്കുട: ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍, എസ്എന്‍ഇഎസ് ചെയര്മാന് പി.കെ. പ്രസന്നന്, സെക്രട്ടറി ടി.വി. പ്രദീപ്, എസ്എംസി ചെയര്മാന് പി.എസ്. സുരേന്ദ്രന്, പിടിഎ പ്രസിഡന്റ്് കെ.കെ. കൃഷ്ണകുമാര്‍, ഹെഡ്മിസ്ട്രസ് സജിത അനില്‍കുമാര്‍, കണ്‍വീനര്‍ സി.കെ. തോമസ് എന്നിവര്‍ പ്രസംഗിച്ചു.
മതിലകം മുസിരിസ്
കാർണിവലിന് ഇന്നു തുടക്കം
മതിലകം: സെന്റ് ജോസഫ്സ് റോമൻ കാത്തലിക് ദേവാലയം സംഘടിപ്പി ക്കുന്ന ഒമ്പതാമത് മുസിരിസ് ക്രിസ്മസ് കാർണിവലിന് ഇന്നു തുടക്കം. മതിലകം സെന്റ് ജോസഫ്സ് സ്കൂൾ മൈതാനത്ത് സംഘടിപ്പിക്കുന്ന കാർണിവൽ കോട്ടപ്പുറം രൂപതാ മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഉദ് ഘാടനം ചെയ്യും. മുസി രിസ് കാർണിവലിൽ നിന്നു ലഭിക്കുന്ന ലാഭം ജീവകാരുണ്യപ്രവർത്തനങ്ങൾക്കു വിനിയോഗിക്കും.
മനോഹരമായ ക്രിസ്മസ് വില്ലേജ് കാർണിവലിന്റെ പ്രധാന ആകർഷണമാണ്. വിവിധതരം റൈഡുകൾ, പെറ്റ് ഷോ, പ്ലാനറ്റോറിയം, വെർച്വൽ റിയാലിറ്റി ഷോ, ഏറോ ലാബ്, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ അണിനിര ക്കുന്ന സാംസ്കാരിക സമ്മേളനങ്ങൾ, കലാപരിപാടികൾ എന്നിവ എല്ലാ ദിവസ വും ഉണ്ടായിരിക്കും. വിദ്യാർഥികൾക്ക് കലാരചനാ മത്സരങ്ങൾ സം ഘടിപ്പിച്ചി ട്ടുണ്ട്. മേഖലയിൽ മികവാർന്നപ്രവർത്തനങ്ങൾ കാഴ്ചവച്ചവരെ ആദരിക്കും.
വെട്ടിക്കുഴി സ്മൈൽ വില്ലേജിൽ
കുറ്റിക്കാട്: സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ വെട്ടിക്കുഴി സ്മൈൽ വില്ലേജിൽ ക്രിസ്മസ് ആഘോഷം നടത്തി. സാമ്പത്തിക സഹായവും കേക്ക് വിതരണവും നടത്തി. ഹെഡ് മാസ്റ്റർ എം ടി. ജെയ്സൺ, എ.ബി. ബെനെക്സ്, മാർട്ടിൻ ജേക്കബ്, എ.വി. സൗമ്യ, നീന ജോ സഫ്, ലിംസി ദേവസി, കെ.വി. ജിഷ എന്നിവർ നേതൃത്വം നൽകി.
ആനത്തടം സ്കൂളില്‍
101 കിലോ മെഗാ കേക്ക്
ആനത്തടം: സെന്റ് ആന്‍സ് പബ്ലിക് സ്കൂളില്‍ 101 കിലോ തൂക്കമുള്ള കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍ സി.എ. ഷൈജു ഉദ്ഘാടനം ചെയ്തു. സ്കൂള്മാനേജര് സിസ്റ്റര്‍ ഷീബ തോമസ്, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഗ്രേസി പോള്‍, പിടിഡബ്ല്യുഎ പ്രസിഡന്റ് വി.ആര്. ലിന്റോ എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്നു വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി. 101 കിലോ തൂക്കത്തില്‍ 30 അടി നീളവും രണ്ടടി വീതിയുമുള്ള മെഗാ കേക്കാണ് ഒരുക്കിയത്. വിശുദ്ധരുടെയും സ്കൂളിന്റെയും ചിത്രങ്ങള്‍ കേക്കില്‍ ഒരുക്കിയിരുന്നു.