അതിരൂപത സീനിയർ സിഎൽസിയുടെ പതാകാ പ്രയാണം; മരിയൻ ഛായാചിത്രം സ്വീകരിച്ചു
1489112
Sunday, December 22, 2024 6:20 AM IST
തൃശൂർ: അതിരൂപത സീനിയർ സിഎൽസി സംഘടിപ്പിക്കുന്ന കുടുംബ സംഗമം, വാർഷിക സമ്മേളനം, ക്രിസ്മസ് ആഘോഷം എന്നിവയുടെ ഭാഗമായുള്ള പതാകാ പ്രയാണവും മരിയൻ ഛായാചിത്ര സ്വീകരണവും നടന്നു.
നാളെയാണ് സമ്മേളനം. അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനംചെയ്യും. സീനിയർ സിഎൽസി പ്രസിഡന്റ് വിനേഷ് കോളങ്ങാടൻ അധ്യക്ഷനാകും. സംസ്ഥാന പ്രമോട്ടർ ഫാ. ഫ്രെജോ വാഴപ്പിള്ളി, ലൂർദ് ഫൊറോന വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ, അസിസ്റ്റന്റ് പ്രമോട്ടർ ഫാ. സെബി വെളിയൻ, യൂത്ത് പ്രസിഡന്റ് ജെറിൻ ജോസ്, ലൂർദ് പള്ളി ട്രസ്റ്റി തോമസ് കോനിക്കര സംസ്ഥാന മോഡറേറ്റർ സിസ്റ്റർ ജ്യോതിസ് എന്നിവർ പ്രസംഗിക്കും.