നാടെങ്ങും ക്രിസ്മസ് ആഘോഷം
1489103
Sunday, December 22, 2024 6:20 AM IST
ക്രൈസ്റ്റ് കോളജ് "സിഫ്ഡ'
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സിഫ്ഡയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പം നടത്തിയ ക്രിസ്മസ് ആഘോഷം പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്തു. കോളജിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റിലെ ബിഎസ്ഡബ്യൂ, എംഎസ്ഡബ്യൂ കുട്ടികളും പരിപാടികള്‍ക്ക് നേതൃത്വം നല്കി. കുട്ടികളുടെ ഗെയിംസ്, ഡാന്‍സ്, പാട്ട് മുതലായ കലാപരിപാടികളും ഇതിനോടനുബന്ധിച്ച് നടത്തി. പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ റവ.ഡോ.ജോയ് വട്ടോലി, സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ. അജീഷ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്കി.
ഭാരതീയ വിദ്യാഭവൻ
ഇരിങ്ങാലക്കുട: ഭാരതീയ വിദ്യാഭവനില്‍ നടന്ന ക്രിസ്മസ് ആഘോഷം സെന്റ്് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി ഉദ്ഘാടനം ചെയ്തു.
ചെയര്മാന് സി. സുരേന്ദ്രന്, വൈസ് ചെയര്മാന് സി. നന്ദകുമാര്‍, സെക്രട്ടറി വി. രാജന്, മാനേജ്മെന്റ്് കമ്മിറ്റി അംഗങ്ങളായ അപ്പുക്കുട്ടന് നായര്‍, വിവേകാനന്ദന്, ആനി മേരി ചാള്‍സ്, പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ്, വൈസ് പ്രിന്‍സിപ്പല്‍ ശോഭ ശിവാനന്ദരാജന്‍, പ്രൈമറി വിഭാഗം മേധാവി ബിന്ദുമതി, പിടിഎ പ്രസിഡന്റ്് ഡോ. ജീന ബൈജു എന്നിവര്‍ സംസാരിച്ചു.
ശലഭങ്ങൾക്കൊപ്പം ഒരു ദിനം
കൊടുങ്ങല്ലൂർ: ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പം ക്രിസ്മസ് ആഘോഷം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയവും വർണാഭവുമായി. കൊടുങ്ങല്ലൂർ ജനമൈത്രി പോലീസും ജനമൈത്രി സുരക്ഷാ സമിതിയും ബിആർസിയുടെ സഹകരണത്തോടെ സംഘടിപ്പിച്ചതാണ് "ശലഭങ്ങളോടൊപ്പം ഒരു ദിനം' എന്നു പേരിട്ട ക്രിസ്മസ് ആഘോഷം.
പണിക്കേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സൂപ്രണ്ട് വി.കെ.രാജു അധ്യക്ഷനായി. ചടങ്ങ് തൃശൂർ റൂറൽ ജില്ലാ പോലീസ് ഉപമേധാവി വി.എ.ഉല്ലാസ് ഉദ്ഘാടനം ചെയ്തു. പങ്കെടുത്തകുട്ടികളുടെകലാപരിപാടികളും അരങ്ങേറി.
സിഎസ്എ
ഇരിങ്ങാലക്കുട: 35 വര്‍ഷം മുമ്പ് സെന്റ് ജോസഫ്സ് കോളജില്‍ വേദപാഠം പഠിച്ച വിദ്യാര്‍ഥി കൂട്ടായമയായ സിഎസ്എയുടെ ക്രിസ്മസ് ആഘോഷം സാന്ത്വന സദനില്‍ കത്തിഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. സിഎസ്എ പ്രസിഡന്റ് ബോണി വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
ബിആര്‍സി ഓട്ടിസം സെന്റർ
ഇരിങ്ങാലക്കുട: സമഗ്ര ശിക്ഷ കേരളം ഇരിങ്ങാലക്കുട ബിആര്‍സിയിലെ ഓട്ടിസം സെന്റര്‍ ക്രിസ്മസ് ആഘോഷിച്ചു. നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി അധ്യക്ഷത വഹിച്ചു. ബിപിസി കെ.ആര്. സത്യപാലന്, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ മാരായ ആതിര രവീന്ദ്രന്, നിഷ പോള്‍ എന്നിവര്‍ നേതൃത്വം നല്കി.
കരുവന്നൂര്‍ ഇടവകയില്‍ കരോള്‍ ഗാന മത്സരം ഇന്ന്
കരുവന്നൂര്‍: കരുവന്നൂര്‍ ഇടവകയിലെ എകെസിസി ഒരുക്കുന്ന കരോള്‍ ഗാന മത്സരം ഗ്ലോറിയ 2024 ഇന്ന് നടക്കും. വൈകീട്ട് ആറിന് ദേവാലയങ്കണത്തിലാണ് മത്സരം നടക്കുന്നത്. വികാരി ഫാ. ഡേവിസ് കല്ലിങ്ങല്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു. രൂപത ഡയറക്ടര്‍ ഫാ. പോളി കണ്ണൂക്കാടന്‍ സന്ദേശവും പ്രശസ്ത പിന്നണി ഗായിക മിന്മിനി സമ്മാനദാനവും നിര്‍വഹിക്കും. പ്രസിഡന്റ് ജോസഫ് തെക്കൂടന്‍, സെക്രട്ടറി റാഫേല്‍ പെരുമ്പുള്ളി, കണ്‍വീനര്‍ ജോര്‍ജ് കാഞ്ഞിരക്കാടന്‍ എന്നിവര്‍ നേതൃത്വം നല്‍കും.