പ്രതിഷേധമാർച്ചും ധർണയും
1489108
Sunday, December 22, 2024 6:20 AM IST
വടക്കാഞ്ചേരി: കഴിഞ്ഞ 10 വർഷത്തെ നഗരസഭയുടെ വികസനമുരടിപ്പിനും ഇടത് ദുർഭരണത്തിനുമെതിരെ കോൺഗ്രസ് വടക്കാഞ്ചേരി - മുണ്ടത്തിക്കോട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ചും ധർണയുംനടത്തി.
വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ് ബിജു ഇസ്മായിൽ അധ്യക്ഷതവഹിച്ചു. കെപിസിസി സെക്രട്ടറി സി.സി. ശ്രീകുമാർ ഉദ്ഘാടനംചെയ്തു. പ്രതിപക്ഷനേതാവുമായ കെ. അജിത്കുമാർ മുഖ്യപ്രഭാഷണംനടത്തി. ഡിസിസി സെക്രട്ടറിമാരായ ജിജോ കുര്യൻ, പി.ജെ. രാജു, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാസെക്രട്ടറി പി.എൻ. വൈശാഖ്, മുണ്ടത്തിക്കോട് മണ്ഡലം പ്രസിഡന്റ് സി.എച്ച്. ഹരീഷ് എന്നിവർ സംസാരിച്ചു.
കൗൺസിലർമാരായ കമലം ശ്രീനിവാസൻ, ജിജി സാംസൺ, രമണി പ്രേമദാസൻ, നബീസ നാസറലി, നിജി ബാബു, അഡ്വ. ശ്രീദേവി രതീഷ്, കെ. ഗോപാലകൃഷ്ണൻ തുടങ്ങിയവർ മാർച്ചിനും ധർണയ്ക്കും നേതൃത്വംനൽകി.