ക്രിസ്മസ് ആഘോഷം
1489106
Sunday, December 22, 2024 6:20 AM IST
വടക്കാഞ്ചേരി: മുള്ളൂർക്കര മഹാജൂബിലി ട്രെയിനിംഗ് കോളജിൽ ക്രിസ്മസ് ആഘോഷം നടത്തി. കോളേജ് ബർസാർ ഫാ. വർഗീസ് കൂത്തൂർ അധ്യക്ഷതവഹിച്ചു.
കോളജ് മാനേജർ മോൺ. ജോസ് കോനിക്കര ഉദ്ഘാടനംചെയ്തു. കോളജ് പ്രിൻസിപ്പൽ റവ.ഡോ. ചാക്കോ ചിറമ്മൽ, കോളജ് അസി.മാനേജർ റവ.ഡോ. ഷിജു ചിറ്റിലപ്പിള്ളി, അസി.പ്രഫ. ഷിജോ ജോർജ് എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഷീബ വി.ജോസ്, മറ്റു അധ്യാപകർ, അനധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി.
ചാവക്കാട്: ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷിച്ചു. മജിസ്ട്രേറ്റ് സാരിക സത്യൻ ഉദ്ഘാടനംചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. തേർളി അശോകൻ അധ്യക്ഷനായിരുന്നു. ഫാ. അജിത്ത് ഉമ്മൻ ക്രിസ്മസ് സന്ദേശംനൽകി. മുൻസിഫ് ഡോ അശ്വതി അശോക് കേക്കുമുറിച്ചു. കരോൾഗാന അവതരണവും സ്നേഹവിരുന്നും ഉണ്ടായിരുന്നു.
പോപ്പ് പോൾ മേഴ്സി ഹോമിൽ മെഗാ ക്രിസ്മസ് കരോൾ
പെരിങ്ങണ്ടൂർ: പോപ്പ് പോൾ മേഴ്സി ഹോമിന്റെ നേതൃത്വത്തിൽ 250 ക്രിസ്മസ് പാപ്പമാരെ അണിനിരത്തി മെഗാ ക്രിസ്മസ് കരോൾ നടത്തി.
അത്താണി വ്യാകുലമാതാ പള്ളി അങ്കണത്തിൽനിന്ന് ആരംഭിച്ച കരോളിൽ പോപ്പ് പോൾ മേഴ്സി ഹോമിലെ കുട്ടികളും അധ്യാപകരും പാപ്പാവേഷം അണിഞ്ഞു.
ടീച്ചർ ട്രെയിനീസിന്റെയും ടീച്ചേഴ്സിന്റെയും ഫ്ലാഷ് മോബ് കാണികൾക്ക് ആസ്വാദകരമായി. അത്താണി പള്ളി വികാരി ഫാ. ഇട്ടേച്ചൻ കുരിശേരി കരോൾ ഉദ്ഘാടനംചെയ്തു.
പോപ്പ് പോൾ മേഴ്സി ഹോം ഡയറക്ടർ ഫാ. ജോണ്സൻ അന്തിക്കാട്ട്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. സീജൻ ചക്കാലക്കൽ, അധ്യാപകർ തുടങ്ങിയവർ നേതൃത്വംനൽകി.
അങ്കണവാടികൾ സന്ദർശിച്ചു
തൃശൂര്‍: ഉണ്ണിയേശുവിന്റെ ജന്മദിനമാഘോഷിക്കാൻ ഉണ്ണിക്കുരുന്നുകളുടെ അടുത്തെത്തി മാന്ദാമംഗലം സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ വിദ്യാർഥികൾ. സ്കൂളിലെ കെസിഎസ്എല്‍ യൂണിറ്റംഗങ്ങളുടെ നേതൃത്വത്തിൽ വിദ്യാർഥികളും അധ്യാപകരും പിടിഎ അംഗങ്ങളുംചേർന്ന് സ്കൂളിന് സമീപത്തെ ഏഴ്, എട്ട് വാർഡുകളിലെ അങ്കണവാടികൾ സന്ദർശിച്ച് കളിപ്പാട്ടങ്ങൾനൽകുകയും കേക്ക് മുറിച്ച് പങ്കുവയ്ക്കുകയുംചെയ്തു. വാർഡ് മെമ്പർ അശ്വതി സുനീഷ്, ടി .എ. അരോഷ്, എംപിടിഎ പ്രസിഡന്റ് ജൂലി മനോജ്, സുനിൽ നെല്ലായിൽ എന്നിവർ സന്നിഹിതരായിരുന്നു.
പഴയന്നൂരിൽ ക്രിസ്മസ് ഘോഷയാത്ര
പഴയന്നൂർ: സെന്റ് ഡൊമിനിക് ദേവാലയത്തിന്റെ നേതൃത്വത്തിൽ പഴയന്നൂർ ടൗണിൽ ബോൺ നത്താലേ നടത്തി. ഫ്ലാഷ്മോബിന്റെ അകമ്പടിയോടെ ടാബ്ലോയും അൾത്താര ബാലൻമാർ, മാലാഖമാര്‍ എന്നിവർ ഘോഷയാത്രയിൽ അണിനിരന്നു. എല്ലാ ദേശവാസികൾക്കും മധുരംനൽകി. ഇടവകവികാരി ഫാ. ബെന്നി കിടങ്ങൻ, കൈക്കാരന്മാർ എന്നിവർ നേതൃത്വംനൽകി.