ഹോളിഗ്രേസിൽ മാനേജ്മെന്റ് ഫെസ്റ്റ് ലെഗാഡോ 2 കെ 24
1488682
Friday, December 20, 2024 7:48 AM IST
മാള: ഹോളിഗ്രേസ് അക്കാദമി ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ നേതൃത്വത്തില്‍ ദേശീയതല മാനേജ്മെന്റ് മീറ്റ് ലെഗാഡോ 2കെ24 നടത്തി.
അഹമ്മദാബാദ് ഐഐഎ. പ്രഫ.ഡോ. ബിജു വര്‍ക്കി ഉദ്ഘാടനംചെയ്തു. ഹോളിഗ്രേസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ചെയര്മാന് സാനി എടാട്ടുകാരന് അധ്യക്ഷതവഹിച്ചു. വക്കച്ചന് തക്കോല്ക്കാരന്, ബെന്നി ജോണ്‍ ഐനിക്കല്‍, ജോളി വടക്കന്‍, ട്രെയിനിംഗ് ആന്‍ഡ് ഡെവലപ്പ്മെന്റ് ഡീൻ നിര്‍മല്‍ എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 500ലധികം വിദ്യാര്‍ഥികള്‍ എട്ടു മുഖ്യമത്സരങ്ങളില് പങ്കെടുത്തു.
ബെസ്റ്റ് മാനേജര്‍ പട്ടം തിരുവനന്തപുരം സിഇടി കോളജിലെ ഡോ. അരവിന്ദ് എസ്. അശോക് നേടി. ഫാഷന്‍ഷോയില്‍ കൊല്ലം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി വിജയിയായി.
ഓവറോള്‍ട്രോഫി കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് നേടി.