ഒല്ലൂർ പള്ളി മന്ത്രി കടന്നപ്പള്ളി സന്ദർശിച്ചു
1488935
Saturday, December 21, 2024 6:51 AM IST
ഒല്ലൂർ: 300 വർഷത്തിലേറെ പഴക്കമുള്ള ഒല്ലൂർ സെന്റ് ആന്റണിസ് ഫൊറോന പള്ളി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സന്ദർശിച്ചു. പള്ളിയും ചുമർചിത്രങ്ങളും കൊത്തുപണികളും നിർമിതികളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിയുടെ സന്ദർശനം.
വികാരി ഫാ. ആന്റണി ചിറ്റിലപ്പിള്ളിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നടത്തുകൈക്കാരൻ എം.ഡി. ആന്റണി, കൺസർവേഷൻ ആർക്കിടെക്ട് സൂര്യ പ്രശാന്ത്കുമാർ, എൻജിനീയർ ജോബി ചെറുവത്തൂർ എന്നിവർ നിർവഹണത്തെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും വിശദീകരിച്ചു. പള്ളി കൺസർവേഷനുവേണ്ടിയുള്ള എല്ലാ സഹായവും മന്ത്രി ഉറപ്പുനൽകി. പള്ളി അധികൃതർ സമർപ്പിച്ച അപേക്ഷയിൽ പഠനംനടത്തുന്നതിന് പുരാവസ്തുവകുപ്പ് ഡയറക്ടർ ഡോ. ദിനേശൻ, കൺസർവേഷൻ എൻജിനീയർ ഭൂപേഷ് എന്നിവർ നേരത്തേ റിപ്പോർട്ട് തയാറാക്കിയിരുന്നു.