അപകടത്തിൽ യുവാവ് മരിച്ചു
1488731
Friday, December 20, 2024 10:56 PM IST
കയ്പമംഗലം: മതിലകം താമരക്കുളത്ത് വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മതിലകം എസ്എൻ പുരം സെന്ററിന് കിഴക്ക് ഭാഗം കല്ലിക്കാട്ട് അശോകന്റെ മകൻ അഖിൽ (33) ആണ് മരിച്ചത്.
പത്തു മാസം മുമ്പായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിക്കുകയായിരുന്നു. അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന അഖിൽ കഴിഞ്ഞദിവസം രാത്രിയാണ് മരിച്ചത്.
സംസ്കാരം നടത്തി. അമ്മ: വിശാലാക്ഷി. സഹോദരൻ: വിഷാൽ.