അര്‍ണോസ് പാതിരി സ്മാരകം സംരക്ഷിക്കാന്‍ അടിയന്തര നടപടിവേണം: മാര്‍ താഴത്ത്
1488678
Friday, December 20, 2024 7:48 AM IST
തൃശൂർ: വേലൂരിലെ നാശോന്മുഖമായ അര്‍ണോസ് പാതിരി സ്മാരകം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. അര്‍ണോസ് അക്കാദമിയുടെ നേതൃത്വത്തില്‍ തൃശൂര്‍ പുരാവസ്തു ഓഫീസിനു സമീപം നടന്ന പ്രതിഷേധധർണയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡോ. പി.വി. കൃഷ്ണന്‍നായര്‍ ഉദ്ഘാടനം ചെയ്തു. മലയാളത്തില്‍ ഗദ്യമുണ്ടാക്കിയതില് ക്രിസ്ത്യന്‍ മിഷനറിമാരുടെ പങ്ക് മഹത്തരമാണെന്നും ഇവിടെ നവോത്ഥാനമുണ്ടാക്കിയതു രാഷ്ട്രീയപ്രവര്ത്തകരെക്കാള് ആത്മീയ ഗുരുക്കന്മാരാണെന്നും അദ്ദേഹം പറഞ്ഞു.
അര്‍ണോസ് അക്കാദമി ഡയറക്ടര്‍ റവ.ഡോ. ജോര്‍ജ് തേനാടിക്കുളം അധ്യക്ഷത വഹിച്ചു. പ്രഫ. ജോണ്‍ തോമസ് ആമുഖപ്രഭാഷണം നടത്തി. ആന്റണി പുത്തൂര്‍ പുത്തന്‍പാന പ്രാര്‍ഥനാഗാനം ആലപിച്ചു. ബേബി മൂക്കന്, പി.പി. യേശുദാസ്, അഡ്വ. സി.കെ. കുഞ്ഞിപ്പൊറിഞ്ചു, ലീലാമ്മ തോമസ്, ആന്റോ അക്കര, പി.എം.എം. ഷെറീഫ്, ഡേവീസ് കണ്ണനായ്ക്കല്‍, ഡേവീസ് കണ്ണമ്പുഴ, ജോണ്‍ കള്ളിയത്ത്, അഡ്വ. ജേക്കബ് പുതുശേരി എന്നിവര്‍ പ്രസംഗിച്ചു.