തീരസുരക്ഷ; മതിലകം പഞ്ചായത്തുകളിലെ ബീച്ചുകളിൽ ശുചീകരണം
1488685
Friday, December 20, 2024 7:48 AM IST
കൂളിമുട്ടം: മതിലകം പഞ്ചായത്തുകളിലെ ബീച്ചുകളിൽ ശുചീകരണംനടത്തി. ജില്ലാപഞ്ചായത്ത് അംഗം കെ.എസ്. ജയ ശുചീകരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
മതിലകം ബ്ലോക്ക് ഡിവിഷൻ മെമ്പർ ഹഫ്സ ഒഫൂർ അധ്യക്ഷയായിരുന്നു. തീരസുരക്ഷ ജനറൽ കോ-ഓർഡിനേറ്റർ ആർ.കെ. ബേബി പ്രവർത്തനങ്ങൾ വിശദീകരിച്ചു. മതിലകം ബ്ലോക്കിന് കീഴിലുള്ള എറിയാട്, എടവിലങ്ങ്, എസ്എൻ പുരം, മതിലകം പഞ്ചായത്തുകളുടെ കടൽ തീരങ്ങളാണ് ഇതുവരെ ശുചീകരിച്ചത്. വരുംദിവസങ്ങളിൽ പെരിഞ്ഞനം, കയ്പമംഗലം, എടത്തിരുത്തി എന്നീ പഞ്ചായത്തുകളുടെ തീരങ്ങളും ശുചീകരിക്കും.
ശുചീകരിച്ച ഇടങ്ങളിൽ വേസ്റ്റ്ബിന്നുകൾ സ്ഥാപിക്കും. തുടർന്ന് റോഡില്‍ മുഴുവൻ കവലകളിലും സിസിടിവി കാമറകൾ സ്ഥാപിക്കും.