വനനിയമം വിജ്ഞാപനത്തിന്റെ കോപ്പി കത്തിച്ച് പ്രതിഷേധം
1488931
Saturday, December 21, 2024 6:51 AM IST
തൃശൂർ: കർഷകരെയും വനമേഖലയിലെ ജനങ്ങളെയും ബാധിക്കുന്ന കരിനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കർഷക കോൺഗ്രസ് തൃശൂർ നിയോജകമണ്ഡലം കമ്മിറ്റി വനനിയമ ഭേദഗതി വിജ്ഞാപനത്തിന്റെ കോപ്പി കത്തിച്ചു പ്രതിഷേധിച്ചു.
കളക്ടറേറ്റിനുമുന്പിൽ നടത്തിയ പ്രതിഷേധം കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹരിത് ബി. കല്ലുപാലം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പിൽ മുഖ്യപ്രഭാഷണം നടത്തി. തൃശൂർ ബ്ലോക്ക് പ്രസിഡന്റ് ഫ്രാൻസിസ് ചാലിശേരി, അയ്യന്തോൾ ബ്ലോക്ക് പ്രസിഡന്റ് കെ.പി. രാധാകൃഷ്ണൻ, യൂത്ത് കോൺഗ്രസ് തൃശൂർ നിയോജക മണ്ഡലം പ്രസിഡന്റ് കെ. സുമേഷ് എന്നിവർ പ്രസംഗിച്ചു.