കാപ്പ: യുവാവിനെ നാടുകടത്തി
1489113
Sunday, December 22, 2024 6:20 AM IST
ചാവക്കാട്: കാപ്പനിയമപ്രകാരം യുവാവിനെ നാടുകടത്തി. കടപ്പുറം - തൊട്ടാപ്പ് ചാലിൽ ഷഹറൂഫി(24)നെയാണ് സിറ്റി ജില്ലാ പോലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ നിർദേശപ്രകാരം ഗുരുവായൂർ എസിപി കെ.എം. ബിജുവിന്റെ നേതൃത്വത്തിൽ ചാവക്കാട് ഇൻസ്പെക്ടര്‍ വി.വി. വിമൽ എന്നിവര്‍ തൃശൂർ ജില്ലയിൽനിന്നു ആറുമാസത്തേക്ക് നാടുകടത്തിയത്.
ചാവക്കാട്, പാവറട്ടി, വടക്കേക്കാട് എന്നീ പോലീസ് സ്റ്റേഷൻ അതിർത്തികളിൽ മയക്കുമരുന്നായ എംഡിഎംഎ കൈവശംവയ്ക്കുക, മോഷണം തുടങ്ങിയ കേസുകളിലെ പ്രതിയാണ്.