കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു: പ്രതി അറസ്റ്റിൽ
1489116
Sunday, December 22, 2024 6:20 AM IST
ഗുരുവായൂർ: മദ്യപിച്ച് വഴക്കുണ്ടാക്കിയ ആളെ ഇരുമ്പുകമ്പികൊണ്ട് കുത്തിക്കൊലപ്പടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ഗുരുവായൂർ ടെമ്പിൾപോലീസ് അറസ്റ്റുചെയ്തു.
കൊല്ലം തെന്മല ആനന്ദഭവനിൽ അർജുന(58)നെയാണ് ടെമ്പിൾ എസ്എച്ച്ഒ ജി. അജയകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ഗുരുവായൂർ വടക്കേ ഇന്നർറോഡിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയ കണ്ണൂർ കൊറ്റോളി കുറ്റിയിൽവീട്ടിൽ ഷെല്ലി(47)യെ ഇരുമ്പുകമ്പികൊണ്ട് തലയ്ക്ക് കുത്തുകയായിരുന്നു.
തലയ്ക്ക് ഗുരുതര പരിക്കുപറ്റിയ ഷെല്ലി തൃശൂർ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ അബോധാവസ്ഥയിലാണ്. ഇരുവരും വീട്ടുകാരുമായിതെറ്റി ഗുരുവായൂരിൽ കൂലിപ്പണിചെയ്ത് ജീവിക്കുന്നവരാണ്. എഎസ്ഐ മാരായ സാജൻ, ജയചന്ദ്രൻ, സിപിഒമാരായ അരുൺ, അനൂപ് എന്നിവരും പ്രതിയെ അറസ്റ്റുചെയ്ത സംഘത്തിലുണ്ടായിരുന്നു.