അമല ഫെലോഷിപ്പ് ക്രിസ്മസ് കിറ്റ് വിതരണം
1488674
Friday, December 20, 2024 7:47 AM IST
തൃശൂർ: അമല ഫെലോഷിപ്പ് കുന്നംകുളം യൂണിറ്റിന്റെ നിർധനരോഗികൾക്കുള്ള ക്രിസ്മസ് കിറ്റ് വിതരണം അമല മെഡിക്കൽ കോളജ് ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ സിഎംഐ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സി.ഇ. ഉണ്ണി, മുനിസിപ്പൽ കൗണ്‍സിലർമാരായ ലബീബ് ഹസൻ, മിഷ സെബാസ്റ്റ്യൻ, സാമുവൽ കെ. തോമസ്, ജോസഫ് വർഗീസ്, സോണി സി. പുലിക്കോട്ടിൽ, സി.കെ. അപ്പുമോൻ, സി.സി. ജോയ് എന്നിവർ പ്രസംഗിച്ചു.