ചാ​ഴൂ​ർ: പ​ശു​വി​ന് പു​ല്ല് ശേ​ഖ​രി​ക്കാ​ൻ പാ​ട​ത്ത് പോ​യ യു​വാ​വ് പു​ല്ല് കെ​ട്ടു​ക​ളു​മാ​യി സ്കൂ​ട്ട​റി​ൽ വ​ര​വെ തോ​ട്ടി​ലേ​ക്ക് വീ​ണ് മ​രി​ച്ചു. ചാ​ഴൂ​ർ ദു​ബാ​യ് റോ​ഡി​ന് സ​മീ​പം തൊ​ഴു​ത്തും​പ​റ​മ്പി​ൽ ബി​നി​ൽ (39) ആ​ണ് മ​രി​ച്ച​ത്. ഇന്നലെ രാ​വി​ലെ പ​ള്ളി​പ്പു​റം പാ​ട​ത്താ​ണ് സം​ഭ​വം.

രാ​വി​ലെ പു​ല്ല് ശേ​ഖ​രി​ക്കാ​ൻ പോ​യ ബി​നി​ലി​നെ ഉ​ച്ചക​ഴി​ഞ്ഞി​ട്ടും കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ അ​ന്വേ​ഷി​ച്ച് പോ​വു​ക​യാ​യി​രു​ന്നു. റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള ചെ​റി​യ തോ​ട്ടി​ലെ വെ​ള​ള​ത്തി​ലേ​ക്ക് പു​ല്ല് കെ​ട്ടു​ക​ൾ സ​ഹി​തം മ​റി​ഞ്ഞു വീ​ണ നി​ല​യി​ൽ കാ​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​റി​ന​ടി​യി​ൽപെ​ട്ട് ശി​ര​സ് വെ​ള്ള​ത്തി​ൽ മു​ങ്ങി മ​ര​ണം സം​ഭ​വി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

മൃ​ത​ദേ​ഹം ആ​ദ്യം ആ​ല​പ്പാ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കും തു​ട​ർ​ന്ന് പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നാ​യി തൃ​ശൂ​ർ ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. ചേ​ർ​പ്പ് പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​ച്ഛ​ൻ: പ​രേ​ത​നാ​യ രാ​മ​ദാ​സ്. അ​മ്മ: അം​ബി​ക. ഭാ​ര്യ: ചി​ഞ്ചു. മ​ക​ൻ: ഭ​ഗ​ത്. സ​ഹോ​ദ​രി: ബി​ൻ​ടി.