ഭദ്രം സഹായധനം വിതരണം ചെയ്തു
1489099
Sunday, December 22, 2024 6:20 AM IST
കൊടകര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി നടപ്പിലാക്കിയ കുടുംബ സുരക്ഷ പദ്ധതിയായ ഭദ്രം, ഭദ്രം പ്ലസ് പദ്ധതിയിൽ അംഗങ്ങളായ വ്യാപാരികൾക്ക് നൽകുന്ന മരണാനന്തര സഹായവും, ചികിത്സ സഹായവും കൊടകര യൂണിറ്റിലെ അർഹരായ വ്യാപാരി കുടുംബങ്ങൾക്ക് കൊടകര വ്യാപാരഭവനിൽ വെച്ച് വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷാജി കാളിയങ്കരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ആകെ 28.5 ലക്ഷം രൂപയുടെ സഹായം വിതരണം ചെയ്തു. ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ മുഖ്യ പ്രഭാഷണം നടത്തി. നിയോജകമണ്ഡലം ചെയർമാൻ ഫ്രാൻസിസ്, യൂണിറ്റ് സെക്രട്ടറി ബാബു ജോർജ്, യൂണിറ്റ് ട്രഷറർ ജോഷി നെടുന്പാകാരൻ, തോംസണ് തന്നാടൻ എന്നിവർ പ്രസംഗിച്ചു.