ചായ്പൻകുഴി ജിഎച്ച്എസ്എസ് ഗോൾഡൻ ജൂബിലി ആഘോഷം
1488923
Saturday, December 21, 2024 6:51 AM IST
ചാലക്കുടി: ചായ്പൻകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കോടശേരി പഞ്ചാ യത്ത് പ്രസിഡന്റ് കെ.പി. ജെയിംസ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ജെ നീഷ് പി. ജോസ്, ബ്ലോക്ക് വിദ്യാ ഭ്യാസ സ്റ്റാൻ ഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി. ആന്റണി, പഞ്ചാ യത്ത് അംഗം ജിനി ബെന്നി, പഞ്ചായത്ത് അംഗം, കെ.ടി. ജോർജ്, ടി.എൻ. ജോഷി, രജനി സനോജ്, അക്ഷയ്, ഭദ്ര ശ്രീനി, കെ.എസ്. ആരവ്, പിടിഎ പ്രസിഡന്റ്് റിൻസൺ മണവാളൻ, ജനറൽ കൺവീനർ ടി.എസ്. രഞ്ജിനി, ഹെഡ്മിസ്ട്രസ് ഷീജ ആന്റണി, എംപിടിഎ പ്രസിഡന്റ്് രജനി സനോജ്, എൽദോ പൗലോസ്, പ്രിൻസിപ്പൽ ഇൻ ചാർജ് ടി.എസ്. രഞ്ജിനി, ടി.കെ. ലിസി എന്നിവർ പ്രസംഗിച്ചു.
വിവിധ കർമമണ്ഡലങ്ങളിൽ ഉള്ളവരെയും പൂർവഅധ്യാപകരേയും ആദരിച്ചു. രാവിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ വിളംബരഘോഷയാത്ര നടത്തി.