കെ.ആര്. ജോജോയ്ക്ക് പുരസ്കാരം
1489102
Sunday, December 22, 2024 6:20 AM IST
കൊടകര: ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് കേരള യൂത്ത് ഗൈഡന്‍സ് മൂവ്മന്റ് നല്‍കിവരുന്ന പുരസ്കാരത്തിന് ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് കെ.ആര്. ജോജോ അര്‍ഹനായി.
25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ജനുവരി അവസാനവാരത്തില്‍ ആളൂരില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ മന്ത്രി ഡോ.ആര്.ബിന്ദു പുരസ്കാര സമര്‍പ്പണം നടത്തും. അഡ്വ.സേവ്യര്‍ പാലാട്ടി, സോണി തോമസ്, കെ.പി. ഫ്രാന്‍സിസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.