കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്
1489111
Sunday, December 22, 2024 6:20 AM IST
തലോർ: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ഓട്ടോഡ്രൈവർ പുതുക്കാട് കണ്ണമ്പത്തൂർ സ്വദേശി കാളൻവീട്ടിൽ ജോസ്, യാത്രക്കാരായ മുണ്ടൂർ സ്വദേശികളായ മൂന്നുപേർക്കുമാണ് പരിക്കേറ്റത്.
ഇവരെ തലോർ സഹകരണബാങ്കിന്റെ ആംബുലൻസിൽ തൃശൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിച്ചു. അപകടത്തിൽ ഓട്ടോഡ്രൈവറുടെയും യാത്രക്കാരിയുടെയും പരിക്ക് ഗുരുതരമാണ്. ഓട്ടോയിലുണ്ടായിരുന്ന കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. തൃശൂർ ഭാഗത്തേക്കുപോയിരുന്ന ഓട്ടോയിൽ എതിരേവന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് രണ്ട് വാഹനങ്ങളും സമീപത്തെ പറമ്പിലേക്ക് ഇടിച്ചുകയറി. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.