‘ദേശസാത്കരണത്തിന്റെ മുൻപത്തെ കാലഘട്ടത്തിലേക്ക് ബാങ്കുകൾ പോകുന്നു’
1488683
Friday, December 20, 2024 7:48 AM IST
ചാലക്കുടി: ദേശസാൽക്കരണത്തിന്റെ മുൻപത്തെ കാലഘട്ടത്തിലേക്ക് ദേശസാൽകൃത ബാങ്കുകൾ പോകുന്നതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ചാലക്കുടി സർവീസ് സഹകരണബാങ്ക് പോട്ടയിൽ പ്രവർത്തനമാരംഭിച്ച ജാതിക്ക സംഭരണ-സംസ്കരണ കേന്ദ്രം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഹകരണസ്ഥാപനങ്ങൾ നിലനില്ക്കണമെന്നും വായ്പ കൊടുക്കുകയും നിക്ഷേപംസ്വീകരിക്കുകയും ചെയ്യുന്ന ദൈനംദിന ബാങ്കിംഗ് ഇടപാടുകൾക്ക് അപ്പുറം സഹകരണബാങ്കുകൾക്ക് പ്രസക്തിയുണ്ടെന്നും തുടർന്നു പറഞ്ഞു.
സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷതവഹിച്ചു. നഗരസഭ ചെയർമാൻ എബി ജോർജ് സോളാർ പ്ലാന്റ് ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡന്റ് വി.എൽ. ജോൺസൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ, മുൻ നഗരസഭാചെയർമാൻ വി.ഒ. പൈലപ്പൻ, പ്രതിപക്ഷനേതാവ് സി.എസ്. സുരേഷ്, ബ്ലോക്ക് വികസന ചെയർമാൻ പി.കെ. ജേക്കബ്, അസി.രജിസ്ട്രാർ ബ്ലിസൻ സി.ഡേവിസ്, നഗരസഭ വികസന ചെയർമാൻ ബിജു എസ്.ചിറയത്ത് എന്നിവർ പ്രസംഗിച്ചു.
സെക്രട്ടറി കെ.പി. സാബിൻ പ്രൊജക്ട് റിപ്പോർട്ട് അവതരിപ്പിച്ചു. കേരള ബാങ്ക് റീജിയണൽ ജനറൽമാനേജർ ഡോ.എൻ. അനിൽകുമാർ പ്രൊഡക്ട് ലോഞ്ചിംഗ് ഉദ്ഘാടനം ചെയ്തു.
സിഇഒ രഞ്ജിത്ത് രാജേന്ദ്രൻ പദ്ധതി അവലോകനംചെയ്തു.