കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം
1489096
Sunday, December 22, 2024 6:20 AM IST
ചാലക്കുടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാസമ്മേളനം ബെന്നി ബെഹനാൻ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്് കെ.ജി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സനീഷ്കുമാർ ജോസഫ് എം എൽഎ അസോസിയേഷനിലെ കോൺഗ്രസ് ഭാരവാഹികളെയും ജനപ്രതിനിധികളെയും ആദരിച്ചു. കലാകായിക പ്രതിഭകളെ റോജി എം. ജോൺ എംഎൽ എ ആദരിച്ചു.
മുൻ എംഎൽഎ ടി.വി. ചന്ദ്രമോഹൻ, വി.ഒ. പൈലപ്പൻ, അഡ്വ. ഷോൺ പല്ലിശേരി, ഡോ ജോസ് കുര്യൻ കാട്ടുക്കാരൻ, എം.സി. പോളച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനവും വനിത സമ്മേളനവും നടത്തി. നേരത്തെ ടൗൺ ചുറ്റി നടത്തിയ പ്രകടനത്തിന് വി. രാമദാസ്, ലൂവിസ് മെലെപ്പുറം, വി.സി. ബെന്നി, ഉദയൻ, ലോനപ്പൻ വെണ്ണാട്ടുപറമ്പിൽ കെ. ഐ. മോഹനൻ, മുസ്തഫ എന്നിവർ നേതൃത്വം നൽകി.