കാർമൽ ഹയർ സെക്കൻഡറി സ്കൂൾ: സുവർണ ജൂബിലി ആഘോഷവും പൂർവവിദ്യാർഥി സംഗമവും
1489101
Sunday, December 22, 2024 6:20 AM IST
ചാലക്കുടി: കാർമൽ ഹയർ സെക്കൻഡറി വിദ്യാലയത്തിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനം ഡിസംബർ, ജനുവരി മാസങ്ങളിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇതിന്റെ ഭാഗമായി ഡിസംബർ 26ന് രണ്ടിന് കാർമലിൽ നടക്കുന്ന മെഗാ അലുംനി മീറ്റീൽ 50 വർഷത്തെ പൂർവ വിദ്യാർഥികൾ പങ്കെടുക്കും. ആർബിഐ റീജിയണൽ ഡയറക്ടർ തോമസ് മാത്യു ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകൻ ലിജോ ജോസ് പല്ലിശേരി, എസ്.പി. ശ്വേത, കെ.സുഗതൻ എന്നിവർ പ്രസംഗിക്കും.
കാർമലിൽ നിന്നും വിരമിച്ച അധ്യാപകർക്ക് "ഗുരുവന്ദനം' നൽകി ആദരിക്കുന്നു. ആഘോഷപരിപാടിയിൽ പൂർവവിദ്യാർഥികളുടെ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
ഈ മെഗാ അലുംനി മീറ്റ് - പൂർവവിദ്യാർഥി സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പൂർവ വിദ്യാർഥികൾക്ക് www. carmelchalakudy. com എന്ന വെബ്സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.
പത്രസമ്മേളനത്തിൽ പ്രിൻസിപ്പാൾ ഫാ. ജോസ് താണിക്കൽ, ജനറൽ കൺവീനർ അനീഷ് ജോർജ് പൈനാടത്ത്, അഡ്വ.പി.പി.പീറ്റർ, അഡ്വ. പി.ഐ.മാത്യു, സജിൻ ആന്റണി, അജു പുല്ലൻ എന്നിവർ പങ്കെടുത്തു.