ചൗക്ക സെന്റ് മേരീസ് ലൂർദ് പള്ളിയിൽ നവതി ആഘോഷ സമാപനം
1489098
Sunday, December 22, 2024 6:20 AM IST
ചാലക്കുടി: ചൗക്ക സെന്റ് മേരീസ് ലൂർദ് ദേവാലയം ഇടവക രൂപികൃതമായതിന്റെ നവതി ആഘോഷവും ഡീക്കൻ ജിനോയ് പുല്ലോക്കാരന്റെ പൗരോഹിത്യ സ്വീകരണവും പ്രഥമ ബലിയർപ്പണവും 26ന്. ഉച്ചകഴിഞ്ഞ് രണ്ടിന് ഡീക്കൻ ജിനോയ് പുല്ലോക്കാരൻ, ബിഷപ് മാർ പോളി കണ്ണൂക്കാടനിൽ നിന്നും കൈവയ്പ് ശുശ്രൂഷവഴി പൗരോഹിത്യം സ്വീകരിക്കും. തുടർന്ന് പ്രഥമ ദിവ്യബലി അർപ്പിക്കും.
27ന് സമർപ്പിത സംഗമം, 9.30ന് സമൂഹബലി, 10.45ന് സമർപ്പിതരുടെ മതാപിതാക്കളെ ആദരിക്കും. 11ന് നവതി മീഡിയ സെന്ററിന്റെ വെഞ്ചരിപ്പുകർമം, 11.15ന് സമർപ്പിതരുടെ സംഗമം എന്നിവ നടക്കും.
28ന് നാലിന് ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഛാന്ദാ രൂപത മെത്രാൻ മാർ എഫ്രേം നരികുളം മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പൊതുസമ്മേളനം ബിഷപ് ഉദ്ഘാടനം ചെയ്യും.
നവതി ആഘോഷങ്ങളുടെ സമാപന ദിനമായ 29ന് നാലിന് കൃതജ്ഞത ദിവ്യബലിക്ക് ബിഷപ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികത്വം വഹിക്കും. 90 പേർ പകർത്തി എഴുതിയ സമ്പൂർണ ബൈബിളിന്റെ പ്രതിഷ്ഠ, തുടർന്ന് 90 പേരുടെ മെഗാ മാർഗം കളി എന്നിവയും ഉണ്ടായിരിക്കും. ആറിന് സമാപന പൊതുസമ്മേളനം ബിഷപ് മാർ പോളി കണ്ണൂകാടൻ ഉദ്ഘാടനം ചെയ്യും. ഫാ. വർഗീസ് പാത്താടൻ അധ്യക്ഷത വഹിക്കും.
കാരുണ്യഭവനങ്ങളുടെ താക്കോൽ ദാനം ബെന്നി ബഹനാൻ എംപി നിർവഹിക്കും. പാരിഷ് ഡയറക്ടറി "ഗ്രാസിയ' സനീഷ്കുമാർ ജോസഫ് എംഎൽഎ പ്രകാശനം ചെയ്യും. മീഡിയ സെന്ററിന്റെ താക്കോൽദാനം ഫാ. അഡ്വ. തോമസ് പുതുശേരി നിർവഹിക്കും. ജിനോയ് പുല്ലോക്കാരന്റെ പൗരോഹിത്യ സ്വീകരണത്തോടനുബണ്ഡിച്ച് കുടുംബം മൂന്ന് സെന്റ്് സ്ഥലവും വീടും നിർധന കുടുബത്തിന് നല്കുമെന്നും 31 പേർക്ക് ചികിത്സാസഹായം നല്കുമെന്നും പിതാവ് ജോയ് പുല്ലോക്കാരൻ അറിയിച്ചു.
വികാരി റവ.ഡോ. ആന്റോ കരിപ്പായി, സഹ വികാരി ഫാ. അഖിൽ നെല്ലിശേരി, ജോയ് പുല്ലോക്കാരൻ, കൈക്കാരൻ ടൈറ്റസ് നൊച്ചുരുവളപ്പിൽ, പബ്ലിസിറ്റി ഇൻചാർജ് വിൽസൻ മേച്ചേരി, കുടുംബ സമ്മേളന കേന്ദ്ര സമിതി പ്രസിഡന്റ് ജോസ് മണവാളൻ, പ്രതിനിധിയോഗം സെക്രട്ടറി റിൻസൺ മണവാളൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.