തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ള പ​ദ്ധ​തി​യും കോ​ർ​പ​റേ​ഷ​ന്‍റെ സീ​റോ വേ​സ്റ്റ് കോ​ർ​പ​റേ​ഷ​ൻ പ​ദ്ധ​തി​യും സം​യോ​ജി​പ്പി​ച്ച് മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​രം​ഗ​ത്തു തൃ​ശൂ​ർ ന​ട​ത്തു​ന്ന മു​ന്നേ​റ്റ​ങ്ങ​ൾ മ​റ്റു ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മാ​തൃ​ക​യാ​ണെ​ന്നു മ​ന്ത്രി എം.​ബി. രാ​ജേ​ഷ് പ​റ​ഞ്ഞു. മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ള​ത്തി​നു സം​സ്ഥാ​ന​സ​ർ​ക്കാ​രി​നു മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ന്ന​തി​ൽ ഒ​ന്നാ​മ​ത്തെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​നം തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.

കോ​ർ​പ​റേ​ഷ​ന്‍റെ സി​എ​ൻ​ജി പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും കോ​ർ​പ​റേ​ഷ​നി​ൽ സ്ഥാ​പി​ച്ച ഓ​ട്ടോ​മാ​റ്റി​ക് മ​ൾ​ട്ടി​ലെ​വ​ൽ കാ​ർ പാ​ർ​ക്കിം​ഗി​ന്‍റെ സ​മ​ർ​പ്പ​ണ​വും ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്ക​ര​ണ ഒ​ന്നാം​ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ച​തി​ന്‍റെ പ്ര​ഖ്യാ​പ​ന​വും നി​ർ​വ​ഹി​ച്ചു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മാ​ലി​ന്യ​രം​ഗ​ത്തു ച​രി​ത്ര​പ​ര​മാ​യ നേ​ട്ട​മാ​ണ് എ​ട്ടു​മാ​സ​ത്തി​നു​ള്ളി​ൽ സി​എ​ൻ​ജി പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു​കൊ​ണ്ട് കോ​ർ​പ​റേ​ഷ​ൻ ന​ട​പ്പി​ലാ​ക്കാ​ൻ പോ​കു​ന്ന​ത്. പ്ര​തി​ദി​നം 30 ട​ണ്‍ ജൈ​വ​മാ​ലി​ന്യം സം​സ്ക​രി​ച്ച് ഒ​രു ട​ണ്‍ സി​എ​ൻ​ജി ആ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ബാ​ല​ച​ന്ദ്ര​ൻ എം​എ​ൽ​എ, ഡെ​പ്യൂ​ട്ടി മേ​യ​ർ എം.​എ​ൽ. റോ​സി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ വ​ർ​ഗീ​സ് ക​ണ്ടം​കു​ള​ത്തി, പി.​കെ. ഷാ​ജ​ൻ, സാ​റാ​മ്മ റോ​ബ്സ​ണ്‍, ക​രോ​ളി​ൻ പെ​രി​ഞ്ചേ​രി, ശ്യാ​മ​ള മു​ര​ളീ​ധ​ര​ൻ, ജ​യ​പ്ര​കാ​ശ് പൂ​വ​ത്തി​ങ്ക​ൽ, മു​കേ​ഷ് കൂ​ള​പ്പ​റ​ന്പി​ൽ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ സി​ന്ധു ആ​ന്‍റോ ചാ​ക്കോ​ള, പൂ​ർ​ണി​മ സു​രേ​ഷ്, കൗ​ണ്‍​സി​ല​ർ​മാ​ർ, ശു​ചി​ത്വ​മി​ഷ​ൻ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​കെ. മ​നോ​ജ്, കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി വി.​പി. ഷി​ബു, സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ർ പി.​ആ​ർ. ശ്രീ​ല​ത ​തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.