കാർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
1488990
Saturday, December 21, 2024 11:20 PM IST
നടത്തറ: ദേശീയപാത നടത്തറയിൽ ഹമരാ ഹോട്ടലിനു സമീപം കാർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. തമിഴ്നാട് പുതുക്കോട്ടെ സ്വദേശി പറയൻവിലെ വീട്ടിൽ രാസയ്യ മകൻ തങ്കസ്വാമി(55) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് അപകടം. എറണാകുളം ഭാഗത്തുനിന്ന് വന്ന കാറാണ് ഇടിച്ചത്. ഒല്ലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.