ചീട്ടുകളിസംഘം യുവാവിനെ മർദിച്ചു
1489125
Sunday, December 22, 2024 6:20 AM IST
ചാവക്കാട്: ചീട്ടുകളി സംഘത്തെ കുറിച്ച് പോലീസിന് വിവരം. നല്‍കിയെന്നാരോപിച്ച് യുവാവിന് മര്‍ദനം. എടക്കഴിയൂര്‍ പഞ്ചവടിയിലെ ചീട്ടുകളിസംഘത്തക്കുറിച്ച് പോലീസിനു വിവരം നല്‍കിയെന്നാരോപിച്ച് യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായാണു പരാതി. എടക്കഴിയൂര്‍ പഞ്ചവടി വലിയതറയില്‍ ഷോബി(39)യെയാണ് മര്‍ദിച്ചത്. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പഞ്ചവടി സെന്ററില്‍ കഴിഞ്ഞ ദിവസമാണ് ആക്രമണം ഉണ്ടായത്. കമ്പികൊണ്ട് അടിച്ചതിനെ തുടര്‍ന്ന് തലയ്ക്കു സാരമായി പരിക്കേറ്റിട്ടുണ്ട്. നാലു തുന്നിക്കെട്ടുകള്‍ വേണ്ടി വന്നു. ജില്ലാ പോലീസ് മേധാവിക്കു പരാതി നല്കി.