രാക്ഷസപ്പാറയിൽ സായാഹ്നംചെലവിടാൻ കുട്ട്യോൾക്കൊപ്പം ആനയും
1489107
Sunday, December 22, 2024 6:20 AM IST
തിരുവില്വാമല: വില്വാദ്രിനാഥക്ഷേത്രത്തിനുസമീപമുള്ള രാക്ഷസപ്പാറയിൽ സൂര്യാസ്തമയവും പ്രകൃതിഭംഗിയും ആസ്വദിക്കാനും വിശ്രമിക്കാനുമായി എത്തുന്നവർക്കൊപ്പം ആനയെത്തിയത് കൗതുകക്കാഴ്ചയായി. ക്ഷേത്രത്തിൽ എഴുന്നള്ളിക്കാൻ കൊണ്ടുവന്ന മനിശേരി രാജേന്ദ്രനെന്ന കൊമ്പനാണ് പാപ്പാൻ കുട്ടനൊപ്പം രാക്ഷസപ്പാറയിലെത്തിയത്. ഇതേസമയം പ്രകൃതിഭംഗി ആസ്വദിക്കാനെത്തിയ പാലപ്പുറം എജെബി എൽപി സ്കൂളിലെ കുട്ടികൾക്ക് ആനച്ചന്തം കൂടി കാണാനായി.
54 കുട്ടികളാണ് ഹെഡ്മാസ്റ്റർ ഗോവിന്ദൻകുട്ടിക്കും അധ്യാപകർക്കും പിടിഎ ഭാരവാഹികൾക്കുമൊപ്പം രാക്ഷസപ്പാറയിലേക്കും ഭാരതപ്പുഴ കാണാനുംവന്നത്. ആനയെക്കുറിച്ചും ചെണ്ടയെക്കുറിച്ചും ഇടയ്ക്കയെക്കുറിച്ചുമൊക്കെ അധ്യാപകർ കുട്ടികൾക്ക് വിവരിച്ചുകൊടുത്തു.