ഭീമൻ ക്രിസ്മസ് തൊപ്പിയുമായി യൂത്ത് സിഎൽസി
1488937
Saturday, December 21, 2024 6:51 AM IST
തൃശൂർ: ക്രിസ്മസിനോടനുബന്ധിച്ചു ലൂർദ് മെട്രോപ്പൊളിറ്റൻ കത്തീഡ്രലിൽ ഭീമൻ തൊപ്പിയൊരുങ്ങുന്നു. കത്തീഡ്രൽ യൂത്ത് സിഎൽസിയുടെ നേതൃത്വത്തിലാണു 15 അടി വീതം ഉയരവും വീതിയുമുള്ള തൊപ്പി ഒരുങ്ങുന്നത്. 27നു നടക്കുന്ന ബോണ്‍ നത്താലെയിലും ജയന്റ് തൊപ്പി കാണാം.
കത്തീഡ്രൽ വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ, സഹവികാരിമാരായ ഫാ. അനു ചാലിൽ, ഫാ. ജിജോ എടക്കളത്തൂർ, സംഘടനാ ഭാരവാഹികളായ പ്രസിഡന്റ് മാത്യു ഹാമി, എഡിസണ് ചിറയത്ത്, ജോബ് ജോബി, ബെക്സണ്‍ ബാബു, എഡ്വിൻ ചിറയത്ത്, ക്രിസ്റ്റി സണ്ണി, ബെനഡിക്ട് ബാബു എന്നിവർ തൊപ്പിനിർമാണത്തിനു നേതൃത്വം നൽകി.
ക്രിസ്മസിനോടനുബന്ധിച്ച് 23നു ലൂർദ് കത്തീഡ്രലിൽ വിവിധ മതസ്ഥർക്കായി ക്രിസ്മസ് കിറ്റ് വിതരണം ചെയ്യും. വൈകീട്ട് അഞ്ചിനു നാനോ പുൽക്കൂട് മത്സരം, നക്ഷത്രമത്സരം, ക്രിസ്മസ് ട്രീ മത്സരം, 24നു രാത്രി കരോൾഗാനമത്സരം എന്നിവ നടക്കും. രാത്രി 11.30 മുതൽ ആരംഭിക്കുന്ന തിരുപ്പിറവി കർമങ്ങൾക്ക് അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികത്വം വഹിക്കും.