മുരിങ്ങൂർ: ഡിവൈൻ നഗർ മേൽപ്പാലം ഇറങ്ങി കാടുകുറ്റി - ആറ്റപ്പാടം ഭാഗങ്ങളിലേക്കു തിരിയുന്ന വളവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനു ഗുരുതര പരിക്ക്. മേലൂർ കുവക്കാട്ടുകുന്നു സ്വദേശി ജോസ് കുമാറിനെയാണു ഗുരുതര പരിക്കുകളോടെ ആദ്യം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് അങ്കമാലി എൽഎഫ് ആശുപത്രിയിലേക്കും മാറ്റിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു അപകടം. അപകടത്തിൽ ബൈക്ക് പൂർണമായും കാറിന്റെ മുൻഭാഗവും തകർന്ന നിലയിലാണ്.