കണ്ടാണശേരി ഗ്രാമീണ വായനശാലയ്ക്ക് 75
1453156
Saturday, September 14, 2024 1:44 AM IST
കണ്ടാണശേരി: കണ്ടാണശേരി ഗ്രാമീണ വായനശാലയുടെയും കലാസമിതിയുടെയും 75-ാം വാർഷികാഘോഷ സമാപനം 18ന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം നടൻ ഇർഷാദ് ഉദ്ഘാടനം ചെയ്യും.രാവിലെ 10 ന് നടക്കുന്ന സെമിനാര്‍ സിനിമാ നിരൂപകന് എം.സി. രാജ് നാരാണന് ഉദ്ഘാടനം ചെയ്യും.
കണ്ടാണശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജയന് അധ്യക്ഷത വഹിക്കും. രാത്രി ഏഴിന് സുനില്‍ ചൂണ്ടലിന്റെ ലഘു നാടകവും കെപിഎസിയുടെ മുടിയനായ പുത്രന് എന്ന നാടകവും അരങ്ങേറും. ആഘോഷങ്ങളുടെ ഭാഗമായി തായംകളി, പൂക്കളം, ഫുട്ബോൾ പരിശീലനം തുടങ്ങിയവ തുടങ്ങിയതായും ഭാരവാഹികൾ പറഞ്ഞു.
വായനശാല പ്രസിഡന്റ് എന്‍.കെ. ബാലകൃഷ്ണന്, ബൈജു പന്തായില്‍, വി.ഡി. ബിജു, കെ.വി. സജീഷ്, കെ.കെ. ഭൂപേശന്‍, പി.എ. ബിനുദാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.