ലഹരി വിരുദ്ധ റാലി നടത്തി
1542012
Saturday, April 12, 2025 4:38 AM IST
കൂത്താട്ടുകുളം : വടകര സെന്റ് ജോണ്‍സ് കത്തോലിക്ക പള്ളിയുടെ നേതൃത്വത്തിൽ വിശ്വാസോത്സവത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ റാലി നടന്നു. വടകര പള്ളി വികാരി ഫാ. ജോണ്‍ പുതിയാമറ്റം ഫ്ളാഗ് ഓഫ് ചെയ്തു. നാല് ഹൗസുകളായി തിരിഞ്ഞാണ് കുട്ടികളെ നേതൃത്വത്തിൽ റാലി നടന്നത്.
ലഹരി വിരുദ്ധ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാർഡുകളും കൈയിലേന്തി പള്ളിയിൽ നിന്ന് ആരംഭിച്ച റാലി പ്രധാന റോഡിലെത്തി തിരികെ പള്ളിയിലേക്ക് മടങ്ങുകയായിരുന്നു. ലഹരിവിരുദ്ധ തദ്ദേശ പ്രചാരണത്തിന്റെ ഭാഗമായി വിദ്യാർഥികൾ വേഷപ്രച്ഛന്നരായി റാലിക്കൊപ്പം ഉണ്ടായിരുന്നു.