പന്തയ്ക്കൽ സെന്റ് ആന്റണീസ് കപ്പേളയുടെ ആശീർവാദ കർമം നടന്നു
1542194
Sunday, April 13, 2025 4:38 AM IST
കറുകുറ്റി: പന്തയ്ക്കൽ വിശുദ്ധ മദർ തെരേസാ പള്ളിയുടെ കീഴിൽ പുതിയതായി പന്തയ്ക്കൽ ജംഗ്ഷനിൽ പണി കഴിപ്പിച്ച വിശുദ്ധ അന്തോണീസിന്റെ നാമേധയത്തിലുള്ള കപ്പേളയുടെ അശീർവാദകർമം ഫാ. ക്രിസ്റ്റി മഠത്തിൽ നിർവഹിച്ചു.
തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ വികാരി ഫാ. ക്രിസ്റ്റി മഠത്തിൽ അധ്യക്ഷത വഹിച്ചു. കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ, മുൻ വികാരിമാരായ ഫാ. സെബാസ്റ്റ്യൻ പൊട്ടോളി, ഫാ. വർഗീസ് മാണിക്കത്ത്, തിരുമുടിക്കുന്നു പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ മാടശേരി, എടക്കുന്ന് പള്ളി അസിസ്റ്റന്റ് വികാരി ഫാ. സച്ചിൻ മാമ്പുഴക്കൽ,
ബസ്ലേഹം പള്ളി വികാരി ഫാ. വർഗീസ് പൂതവേലിത്തറ, ഫാ. എബിൻ ചിറയ്ക്കൽ, ഫാ. ജെസാബ് ഇഞ്ചക്കാട്ടുമണ്ണിൽ, ഫാ. വർക്കി കാവാലിപ്പാടൻ വൈസ്ചെയർമാൻ ടോണി പറപ്പിള്ളി, കൺവീനർ ബിജു മുത്തോലി തുടങ്ങിയവർ പ്രസംഗിച്ചു.