പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ
1541986
Saturday, April 12, 2025 4:18 AM IST
ആലങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭണിയാക്കിയ കേസിൽ പതിനെട്ടുകാരൻ പിടിയിൽ. വെളിയത്തുനാട് കടൂപ്പാടം വാഴയിൽ പറമ്പിൽ യാസിനാണ് (18) പിടിയിലായത്.
പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് കഴിഞ്ഞമാസം പോലീസ് കേസെടുത്തെങ്കിലും യുവാവ് ഒളിവിലായിരുന്നു. ഇന്നലെയാണ് ആലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി.