ദിവ്യകാരുണ്യ പ്രയാണത്തിന് കോതമംഗലം കത്തീഡ്രലിൽ വിശ്വാസ സാഗരത്തിന്റെ സ്വീകരണം
1542007
Saturday, April 12, 2025 4:35 AM IST
കോതമംഗലം: ദിവ്യകാരുണ്യ ഈശോയെ വണങ്ങാനായി കോതമംഗലം ഫൊറോനയിലെ വിവിധ ഇടവകകളിൽ കാത്തുനിന്ന വിശ്വാസികൾക്ക് ഭക്തിയുടെയും കാരുണ്യത്തിന്റെയും ദർശനം നൽകി ദിവ്യകാരുണ്യ പ്രയാണം സെന്റ് ജോർജ് കത്തീഡ്രലിലെത്തി. കുരിശടിയിൽ വികാരി റവ. ഡോ. തോമസ് ചെറുപറന്പിൽ, ഫാ. ജോസഫ് കുന്നുംപുറത്തിൽ നിന്നും ദിവ്യകാരുണ്യത്തെ സ്വീകരിച്ചു.
തുടർന്ന് നടന്ന പ്രദക്ഷിണത്തിൽ രൂപത ജനറാൾമാരായ മോണ്‍. പയസ് മലേക്കണ്ടത്തിൽ, മോണ്‍. വിൻസെന്റ് നെടുങ്ങാട്ട്, ചാൻസലർ ഫാ. ജോസ് കുളത്തൂർ, ഫാ. ജേക്കബ് വടക്കുംപറന്പിൽ, ഫാ. ഏബ്രഹാം പാനികുളങ്ങര തുടങ്ങിയവർ പങ്കെടുത്തു.
പള്ളി കവാടത്തിൽ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ദിവ്യകാരുണ്യത്തെ സ്വീകരിച്ചു. തുടർന്ന് വിശുദ്ധ കുർബാനയും ജാഗരണ പ്രാർത്ഥനയും നടന്നു. അസിസ്റ്റന്റ് വികാരി ഫാ. ജെയിംസ് പറക്കനാൽ, ഫാ. ജോണ്‍ മറ്റപ്പിള്ളി, കൈക്കാരന്മാരായ ജോയ്സ് മുണ്ടക്കൽ, ബെന്നി ചിറ്റൂപറന്പിൽ, ജോബി പാറങ്കിമാലിൽ, ദർശന സമൂഹം സെക്രട്ടറി ജിജോ അറക്കൽ, പിതൃവേദി പ്രസിഡന്റ് സോണി പാന്പയ്ക്കൽ, മാതൃവേദി പ്രസിഡന്റ് ഫിലോ ജോർജ് തെക്കേക്കുന്നേൽ, കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബിനോയി പള്ളത്ത്, സണ്‍ഡേ സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ആൻസ്ലെറ്റ് സിഎംസി. തുടങ്ങിയവർ നേതൃത്വം നൽകി.
ഇന്നുപുലർച്ചെ 5.45 ന് കത്തീഡ്രലിൽ നടക്കുന്ന വിശുദ്ധ കുർബാനയോടെ രൂപതയിലെ 14 ഫൊറോനകളിലെ 120 ഇടവകകളിലായി 14 ദിവസം നടന്ന ദിവ്യകാരുണ്യ പ്രയാണത്തിന് സമാപനമാകും.
മൂവാറ്റുപുഴ ഈസ്റ്റ് നിർമല മാതാ ഇടവകയിൽ
മൂവാറ്റുപുഴ: കോതമംഗലം രൂപതയിലെ 120 ഇടവകകളിലൂടെയും കടന്നുപോകുന്ന ദിവ്യകാരുണ്യ പ്രയാണത്തിന് മൂവാറ്റുപുഴ ഈസ്റ്റ് നിർമല മാതാ ഇടവകയിൽ സ്വീകരണം നൽകി. ആനിക്കാട് മാവിൻ ചുവട് ഭാഗം മുതൽ പേപ്പൽ പതാകയേന്തിയ ഇരുചക്ര വാഹനങ്ങളുടെ അകന്പടിയോടെയാണ് ദിവ്യകാരുണ്യത്തെ വരവേറ്റത്.
അലങ്കരിച്ച വാഹനത്തിൽ കൊണ്ടുവന്ന ദിവ്യകാരുണ്യത്തെ പള്ളിയുടെ പ്രധാന കവാടത്തിൽ വികാരി ഫാ. ജോർജ് വടക്കേൽ സ്വീകരിച്ച് പള്ളിയിലെ അൾത്താരയിൽ പ്രതിഷ്ഠിച്ചു. തുടർന്ന് ദിവ്യകാരുണ്യ ആരാധനയും നടത്തി. നിർമല കുന്നിലെ വൈദികരും, സമർപ്പിതരും, ഇടവക ജനങ്ങളും വിശ്വാസത്തോടെ പ്രയാണത്തിൽ പങ്കെടുത്തു.
ആരാധനയ്ക്ക് ശേഷം അടുത്ത ഇടവകയായ ആനിക്കാട് സെന്റ് സെബാസ്റ്റ്യൻ പള്ളി വരെ പേപ്പൽ പതാകയേന്തിയ ഇരുചക്രവാഹനങ്ങളും വിശ്വാസികളും അനുഗമിച്ചു. കൈക്കാരന്മാരായ ജോണ്സണ് വെണ്ടർമാലിൽ, ജെയിംസ് വടക്കേൽ, പാരീഷ് കൗണ്‍സിൽ അംഗങ്ങൾ, ഭക്തസംഘടന ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.