മലയാറ്റൂര്‍ തീര്‍ഥാടനത്തിനായി 500 ഓളം അമ്മമാര്‍ അടിവാരത്തെത്തി
1542176
Sunday, April 13, 2025 4:15 AM IST
കൊച്ചി: മലയാറ്റൂര്‍ തീര്‍ഥാടനത്തിനായി 500 ഓളം അമ്മമാര്‍ അടിവാരത്ത് ഒത്തുകൂടി. എറണാകുളം അങ്കമാലി അതിരൂപതയുടെ വിമെന്‍ വെല്‍ഫെയര്‍ സര്‍വീസസിലെ 16 ഫൊറോനകളില്‍ നിന്നുള്ള അമ്മമാരാണ് തീര്‍ഥാടനത്തിനെത്തിയത്.
തീര്‍ഥാടനത്തോടനുബന്ധിച്ച് അടിവാരത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയും, ലഹരിക്കെതിരെ വല്ലം ഫെറോനയിലെ ആയത്തുപ്പടി അമ്മമാര്‍ അവതരിപ്പിച്ച ഫ്ലാഷ് മോബും, ലഹരി വിരുദ്ധ ഗാനാലാപനവും സംഘടിപ്പിച്ചു.
അതിരൂപത ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി, പ്രസിഡന്റ് ജയിനി സാംരാജ്, വൈസ് പ്രസിഡന്റ് മോളി ബോബന്, ജോയിന്‍ സെക്രട്ടറി സ്റ്റെല്ല ആഗസ്റ്റിന്, അതിരുപതാ ഭാരവാഹികള്‍, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ തീര്‍ഥാടനത്തിന് നേതൃത്വം നല്കി.
ചടങ്ങില്‍ മലയാറ്റൂര്‍ പള്ളി വികാരി ഫാ. ജോസ് ഒഴലക്കാട്ട്, വല്ലം ഫൊറോന വികാരി ഫാ. പോള്‍ മാടശേരി, ഫാ. ജോസ് വടക്കന്‍, ആയത്തുപ്പടി ഇടവക വികാരി ഫാ. വര്‍ഗീസ് പുളിക്കന്‍, കൂടാതെ അനിമേറ്റര്‍ സിസ്റ്റേഴ്സ്, ഫൊറോനാ ഭാരവാഹികള്‍, യൂണിറ്റ് ഭാരവാഹികള്‍, സംഘാഗംങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
വചനാധിഷ്ഠിതമായ ജീവിതം നയിക്കുക എന്ന ലക്ഷ്യത്തോടെ അമ്മമാരുടെ നേതൃത്വത്തില്‍ ഇറക്കിയ ലോഗോസ് ബൈബിള്‍ പഠന സഹായി പുസ്തക പ്രകാശനം ഫാ. ജോസ് ഒഴലക്കാട്ട്, ഫാ. ജോസ് വടക്കന്‍ നല്കി പ്രകാശനം ചെയ്തു.
ലഹരി വിരുദ്ധ പ്രതിജ്ഞ അതിരൂപത പ്രസിഡന്റ് ജയിനി സാംരാജ് സംഘാംഗങ്ങള്‍ക്ക് ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ഫാ. പോള്‍ ചെറുപിള്ളിയോടൊപ്പം എല്ലാവരും കുരിശുമല കയറി പ്രാര്‍ഥിച്ചു. സ്നേഹവിരുന്ന് ശേഷം എല്ലാവരും സ്വഭവനങ്ങളിലേക്ക് യാത്രതിരിച്ചു.