ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്ക് ഏകദിന ശില്പശാല
1541998
Saturday, April 12, 2025 4:27 AM IST
ആലുവ: റെഡ് ക്രോസ് ആലുവ താലൂക്ക് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്ക് ഏകദിന ശിൽപശാല നടത്തി. റെഡ് ക്രോസ് ജില്ല വൈസ് ചെയർമാൻ ഇ.എ. ഷബീർ ഉദ്ഘാടനം ചെയ്തു.
കുട്ടമശേരി ഗവ. ഹയർ സെക്കൻഡറിസ്കൂളിൽ ചടങ്ങിൽ റെഡ് ക്രോസ് താലൂക്ക് ട്രഷറർ ഇ.എ. അബുബക്കർ അധ്യക്ഷത വഹിച്ചു. സൈക്കോളജിസ്റ്റുമാരായ സിന്ധു അനുപ് ,അഞ്ചു ഗഫൂർ എന്നിവർ ക്ലാസെടുത്തു.