രണ്ടരമാസം പ്രായമുള്ള പെൺകുട്ടി മരിച്ചനിലയിൽ
1541842
Friday, April 11, 2025 10:44 PM IST
കാക്കനാട്: കർണാടക സ്വദേശികളായ ദമ്പതികളുടെ രണ്ടര മാസം പ്രയമുള്ള പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തി. ജിഗാനി ഭാഗം ശിക്കാരിപ്പാളിയ സ്വദേശി യൂസഫ്ഖാൻ-ചാമ്പ ദന്പതികളുടെ കുഞ്ഞാണു മരിച്ചത്.
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാണു മരണകാരണമെന്നാണ് സംശയം. കുട്ടിക്ക് രാത്രിയിൽ മുലപ്പാൽ കെടുത്തിരുന്നു. ഇതിനിടയിൽ അമ്മ ഉറങ്ങിപ്പോയി.
രാവിലെ അഞ്ചിന് ഇരുവരും എഴുന്നേൽക്കുകയും ഭർത്താവ് ജോലിക്കുപോകുകയുമായിരുന്നു. കുട്ടി ഉറങ്ങുകയാണെന്ന ധാരണയിലായിരുന്നു ഇരുവരും. ഏഴോടെ അമ്മ കുട്ടിയെ ഉണർത്താൻ ശ്രമിച്ചപ്പോഴാണു മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് യൂസഫ് ഖാൻ പോലീസിന് മൊഴി നൽകി.
രാവിലെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. മൃതദേഹം ജനറൽ ആശുപത്രിയിൽ. തൃക്കാക്കര പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും. പോസ്റ്റുമാർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.