പാചകവാതക വിലവർധനവിനെതിരെ പ്രതിഷേധ സായാഹ്നം
1541996
Saturday, April 12, 2025 4:27 AM IST
പനങ്ങാട്: അന്യായമായ പാചകവാതക വിലവർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഐഎൻടിയുസി കുമ്പളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാടവന ജംഗ്ഷനിൽ പ്രതിഷേധ സായാഹ്നം നടത്തി.
കെപിസിസി നിർവാഹക സമിതിയംഗം കെ.ബി. മുഹമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി കുമ്പളം മണ്ഡലം പ്രസിഡന്റ് എസ്.ഐ. ഷാജി അധ്യക്ഷത വഹിച്ചു.
ഇടക്കൊച്ചി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.പി. മുരളിധരൻ, മണ്ഡലം പ്രസിഡന്റ് സി.എക്സ്.സാജി, ടി.എ. സിജീഷ് കുമാർ, ഷാജഹാൻ വെളിയത്ത്, അനീഷ് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.