വിപണി കൈയടക്കി ഇത്തവണയും ചൈനീസ് കണിക്കൊന്ന
1542200
Sunday, April 13, 2025 4:38 AM IST
മൂവാറ്റുപുഴ: വിഗ്രഹത്തിനൊപ്പം ചൈനീസ് കണിക്കൊന്നപൂക്കളും വിപണിയിൽ ഒരുങ്ങിക്കഴിഞ്ഞു. മുൻ വർഷങ്ങളിലേതുപോലെ കൊന്നപ്പൂവിന്റെ ക്ഷാമം കണക്കിലെടുത്താണ് വ്യാപാരികൾ ചൈനീസ് കൊന്നപ്പൂക്കളും വിപണിയിലെത്തിക്കുന്നത്.
വിഷുവിന് വളരെ നാൾ മുന്പ് തന്നെ നഗരത്തിലെ കണിക്കൊന്നകൾ പൂത്തതിനാലും വേനൽ മഴ തുടർച്ചയായി എത്തിയതിനാലും കണികണ്ടുണരാൻ നാടൻ കൊന്നപൂക്കൾ ലഭിക്കാൻ മൂവാറ്റുപുഴക്കാർ നന്നേ പാടുപെടേണ്ടിവരും.
നാടൻ കണിക്കൊന്നയോട് സാമ്യമുള്ള ചൈനീസ് കൊന്നപ്പൂക്കൾ ഫാൻസി, സ്റ്റേഷനറി കടകൾ ഇതിനോടകം തന്നെ അലങ്കരിച്ചുകഴിഞ്ഞു.
30 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഒരു തവണ ഉപയോഗിച്ച ശേഷം സൂക്ഷിച്ചുവച്ചാൽ അടുത്ത വർഷവും ഉപയോഗിക്കാമെന്നതും പ്ലാസ്റ്റിക് കൊന്നപ്പൂവിനോടുള്ള പ്രിയം വർധിപ്പിക്കുന്നു.