യുവാവിനെ ആക്രമിച്ച കേസിൽ രണ്ടു പേർ പിടിയിൽ
1542191
Sunday, April 13, 2025 4:26 AM IST
വരാപ്പുഴ : കടയിൽ കയറി യുവാവിനെ ആക്രമിച്ച കേസിൽ രണ്ടു പേർ വരാപ്പുഴ പോലീസിന്റെ പിടിയിലായി.
വരാപ്പുഴ തിരുമുപ്പം ഭാഗത്തു കടയിൽ കയറി യുവാവിനെ ആക്രമിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ കൊട്ടുവള്ളി കട്ടെത്തറ വിട്ടിൽ അഭിരാം (23), മാലൊത്ത് തറയിൽ വിട്ടിൽ അഭിജിത് (24) എന്നിവരെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഒന്പതിന് രാത്രിയാണ് സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികൾ.
വരപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രശാന്ത് ക്ലിന്റിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്, കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.