വി.കെ. പവിത്രന് ജന്മശതാബ്ദി സമ്മേളനം നാളെ
1541987
Saturday, April 12, 2025 4:18 AM IST
കൊച്ചി: കേരളത്തിലെ മിശ്രവിവാഹ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ വി.കെ. പവിത്രന്റെ ജന്മശതാബ്ദി സമ്മേളനം എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ നാളെ രാവിലെ 10നു നടക്കും. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. മിശ്രവിവാഹ സംഘം പ്രസിഡന്റ് അഡ്വ. രാജഗോപാല്‍ വാകത്താനം അധ്യക്ഷത വഹിക്കും.
എഴുത്തുകാരന് ജയമോഹന് മുഖ്യപ്രഭാഷണം നടത്തും. എഴുത്തുകാരന് സുഭാഷ്ചന്ദ്രന്, പി. വിജയന്, കെ.എൻ. ഉണ്ണിക്കൃഷ്ണന് എംഎല്‍എ, ജസ്റ്റീസ് കെ.കെ. ദിനേശന്, കുരീപ്പുഴ ശ്രീകുമാര്‍, അഡ്വ. എസ്.എം. മതിവദനി തുടങ്ങിയവര്‍ പങ്കെടുക്കും.