അവയവദാന സർട്ടിഫിക്കറ്റ് വൈക്കം വിജയലക്ഷ്മി ഏറ്റുവാങ്ങി
1542011
Saturday, April 12, 2025 4:38 AM IST
മൂവാറ്റുപുഴ : അജു എഡ്യൂക്കേഷണൽ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ കുമാരനാശാൻ പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ എസ്എൻ ബിഎഡ് കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ അവയവദാന സർട്ടിഫിക്കറ്റ് ഗായിക വൈക്കം വിജയലക്ഷ്മി ഏറ്റുവാങ്ങി.
ഫൗണ്ടേഷൻ ഡയറക്ടർ ടി.എസ് റഷീദ് അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പ്രമോദ് കെ. തന്പാൻ, കെ സോട്ടോ ജോയിന്റ് ഡയറക്ടർ ഡോ. ബേസിൽ സാജു, കാർഡിയോളജിസ്റ്റ് ഡോ. ജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.
അജു ഫൗണ്ടേഷന്റെ ഉപഹാരം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ വൈക്കം വിജയലക്ഷ്മിക്കും ഡോ. ജോ ജോസഫിനും സമ്മാനിച്ചു. തുടർന്ന് വൈക്കം വിജയലക്ഷ്മി ഗാനങ്ങൾ ആലപിച്ചു. കുമാരനാശാൻ പബ്ലിക് ലൈബ്രറി സെക്രട്ടറി രജീഷ് ഗോപിനാഥ്, അജേഷ് കോട്ടമുറിക്കൽ, പി.ബി രഞ്ജൻ, ദിവ്യ സുധിമോൻ എന്നിവർ നേതൃത്വം നൽകി.
200 പേരുടെ അവയവദാന സമർപ്പണ സർട്ടിഫിക്കറ്റാണ് ചടങ്ങിൽ കൈമാറിയത്. ഇതിൽ 50 പേരുടെ ചടങ്ങിന് മുന്പ് കെസോട്ടിൽ രജിസ്റ്റർ ചെയ്തതായും ജനറൽ സെക്രട്ടറി പ്രമോദ് കെ. തന്പാൻ അറിയിച്ചു.