വർക്ക്ഷോപ്പിന് തീപിടിച്ച് 12 കാറുകൾ ഭാഗികമായി കത്തി
1541973
Saturday, April 12, 2025 4:10 AM IST
കോലഞ്ചേരി: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ പുത്തൻകുരിശ് മാനന്തടത്തിന് സമീപം കാർ വർക്ക്ഷോപ്പിന് തീപിടിച്ചു. കുഴിക്കാട്ടിൽ രാജേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള എസ്.എം.ഓട്ടോമൊബൈൽസിലാണ് വെള്ളിയാഴ്ച പുലർച്ചെ തീപിടിച്ചത്. വർക്ക്ഷോപ്പിന് അകത്തുണ്ടായിരുന്ന ഒരു ഡസനോളം കാറുകൾ ഭാഗികമായി കത്തിനശിച്ചു.
പട്ടിമറ്റം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാർ, സ്റ്റേഷൻ ഓഫീസർ കെ.വി.മനോഹരൻ എന്നിവരുടെ നേതൃത്വത്തിൽ പട്ടിമറ്റം, തൃപ്പൂണിത്തുറ, ഗാന്ധിനഗർ എന്നീ നിലയങ്ങളിൽനിന്നുള്ള അഞ്ചു യൂണിറ്റുകൾ മൂന്നു മണിക്കൂർ പ്രയത്നിച്ചാണ് തീ പൂർണമായും അണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.