ആലങ്ങാട് മസ്ജിദിന്റെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം
1542177
Sunday, April 13, 2025 4:15 AM IST
ആലങ്ങാട്: ആലങ്ങാട് ജുമാ മസ്ജിദിന്റെ ഭണ്ഡാരം കുത്തിത്തുറന്നു 15,000 രൂപയോളം കവർന്നു. കവാടത്തിനരികിലായി സ്ഥാപിച്ചിരുന്ന ഭണ്ഡാരമാണ് കമ്പിപ്പാര ഉപയോഗിച്ചു കഴിഞ്ഞദിവസം പുലർച്ചെ 1.50ന് കുത്തിത്തുറന്നത്.
ഒരു മാസം മുന്പും പള്ളിയിലെ തന്നെ മറ്റൊരു ഭണ്ഡാരം കുത്തിത്തുറന്നിരുന്നു. അന്ന് ഏകദേശം 20,000 ഓളം രൂപയാണു നഷ്ടപ്പെട്ടതെന്നു പള്ളി ഭാരവാഹികൾ പറഞ്ഞു.
അന്നു മോഷണം നടത്തിയ പ്രതിയെ ഇതുവരെ പിടികൂടാൻ പോലീസിനായിട്ടില്ല. ബൈക്കിലെത്തിയ യുവാവ് മോഷണം നടത്തുന്ന ദൃശ്യം സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്.