ലോട്ടറി വില്പനയുടെ മറവിൽ അനധികൃത മദ്യവില്പന നടത്തിയ ആൾ അറസ്റ്റിൽ
1541977
Saturday, April 12, 2025 4:10 AM IST
പെരുമ്പാവൂർ: ലോട്ടറി വില്പനയുടെ മറവിൽ മദ്യ വില്പന നടത്തിയയാളെ പിടികൂടി. കൂടാലപ്പാട് മൂലൻ വീട്ടിൽ റാഫേലി(60)നെയാണ് പെരുമ്പാവൂർ എക്സൈസ് റേഞ്ച് പാർട്ടി പിടികൂടിയത്.
കൂടാലപ്പാട് കൊടുവേലിപ്പടി ജംഗ്ഷനിൽ നിന്ന് കൊടുവേലിപ്പടി ലിഫ്റ്റ് ഇറിഗേഷൻ പമ്പ്ഹൗസിലേക്ക് പോകുന്ന വഴിയിലുള്ള ഇയാളുടെ വീട്ടിൽ നിന്നു തന്നെയാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 16 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും 700രൂപയും എക്സൈസ് പിടിച്ചെടുത്തു.
പെരുമ്പാവൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സാബു വർഗീസ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ജസ്റ്റിൻ ചർച്ചിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിവിൻ, ബിബിൻദാസ്, എബിൻ വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രീലക്ഷ്മി എന്നിവർ പങ്കെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.