കോടതി ബഹിഷ്കരിച്ചു
1542003
Saturday, April 12, 2025 4:35 AM IST
കോതമംഗലം: അന്യായമായ കോർട്ട് ഫീസ് വർധനയിൽ പ്രതിഷേധിച്ച് അഭിഭാഷകർ കോതമംഗലത്ത് കോടതി ബഹിഷ്കരിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ബാർ അസോസിയേഷൻ പ്രസിഡന്റ് പോൾ വർഗീസ് ഉദ്ഘാടനം ചെയ്തു.
ബാർ അസോസിയേഷൻ സെക്രട്ടറി എം.ടി. മത്തായി, സി.കെ. ജോർജ്, വി.എം. പീറ്റർ എന്നിവർ പ്രസംഗിച്ചു.