അനധികൃത കൊടിമരങ്ങളും ബോർഡുകളും നീക്കിത്തുടങ്ങി
1542005
Saturday, April 12, 2025 4:35 AM IST
തിരുമാറാടി : പഞ്ചായത്തിന്റെ പരിധിയിൽ റോഡരികിലും മറ്റ് പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങളും ബോർഡുകളും നീക്കിത്തുടങ്ങി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ കർശന നടപടിയുമായി രംഗത്തിറങ്ങിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് നിശ്ചിത സമയം നൽകിയതിനുശേഷവും നീക്കം ചെയ്യാത്ത അനധികൃത ബോർഡുകളും കൊടിമരങ്ങളും സെക്രട്ടറിയുടെ നേതൃത്വത്തിൽ നീക്കം ചെയ്തു തുടങ്ങിയത്.
പഞ്ചായത്ത് സെക്രട്ടറി പി.പി. റെജിമോൻ, അസിസ്റ്റന്റ് സെക്രട്ടറി എസ്. സാബുരാജ്, സീനിയർ ക്ലർക്ക് ഡി.അനിൽ എന്നിവരുടെ നേതൃത്വത്തിലാണ് നടപടി.