കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ വിശുദ്ധവാര തിരുക്കർമങ്ങൾ
1542001
Saturday, April 12, 2025 4:35 AM IST
കോതമംഗലം: സെന്റ് ജോർജ് കത്തീഡ്രലിലെ വിശുദ്ധവാര തിരുക്കർമങ്ങളോടനുബന്ധിച്ച് നാളെ ഓശാന ഞായർ രാവിലെ 6.30ന് കുരുത്തോല വെഞ്ചിരിപ്പ്, പ്രദിക്ഷണം, ആഘോഷമായ വിശുദ്ധ കുർബാന. രാവിലെ 10 നും വൈകുന്നേരം 4.30 നും വിശുദ്ധ കുർബാന. 14ന് രാവിലെ 5.45നും, ഏഴിനും 11.30നും വിശുദ്ധ കുർബാന, മൂറോൻ വെഞ്ചിരിപ്പ് - ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ.
വൈകുന്നേരം ഏഴിന് വിശുദ്ധ കുർബാന. 15നും 16നും രാവിലെ ഒന്‍പതു മുതൽ ഉച്ചയ്ക്കു 12 വരെയും, ഉച്ചകഴിഞ്ഞ് നാലു മുതൽ വൈകുന്നേരം ഏഴുവരെയും കുന്പസാരം. 17ന് പെസഹാ വ്യാഴം രാവിലെ 6.30ന് വിശുദ്ധ കുർബാന, കാൽകഴുകൽ ശ്രുശ്രൂഷ - ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. തുടർന്ന് എട്ടു മുതൽ വൈകുന്നേരം അഞ്ചു വരെ ദിവ്യകാരുണ്യ ആരാധന. 18ന് ദുഃഖ വെള്ളി ഉപവാസദിനം.
രാവിലെ 6.30ന് പീഡാനുഭവ തിരുക്കർമങ്ങൾ. വിശുദ്ധ കുർബാന സ്വീകരണം. കുരിശിന്റെ വഴി. വൈകുന്നേരം നാലിന് പരിഹാര പ്രദക്ഷിണം. പള്ളിയിൽ നിന്ന് ആരംഭിച്ച് ഫാത്തിമ മാത കപ്പേള - കോഴിപ്പിള്ളി - ബൈപ്പാസ് - മലയിൻകീഴ് വഴി പള്ളിയിൽ തിരിച്ചെത്തും. 5.30ന് പീഡാനുഭവ സന്ദേശം - രൂപത വികാരി ജനറാൾ മോണ്‍. പയസ് മലേക്കണ്ടത്തിൽ. 19ന് ദുഃഖ ശനി 6.30ന് വിശുദ്ധ കുർബാന, മാമോദീസ വ്രത നവീകരണം. പുത്തൻ വെള്ളം - തീ വെഞ്ചരിപ്പ്.
20ന് ഈസ്റ്റർ ഞായർ പുലർച്ചെ മൂന്നിന് ഉയിർപ്പിന്റെ തിരുകർമങ്ങൾ, വിശുദ്ധ കുർബാന-ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. തുടർന്ന് ആറിനും എട്ടിനും, 10നും വിശുദ്ധ കുർബാന എന്നിങ്ങനെയാണ് തിരുക്കർമങ്ങളെന്ന് റവ.ഡോ. തോമസ് ചെറുപറന്പിൽ അറിയിച്ചു.